അഭിമന്യു വധക്കേസ് പരിഗണിക്കുന്നത് അടുത്ത മാസം 28ലേക്ക് മാറ്റി

അഭിമന്യു വധക്കേസ് പരിഗണിക്കുന്നത് അടുത്ത മാസം 28ലേക്ക് മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്.

കേസില്‍ വിചാരണയ്ക്കുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി മു‍ഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

ജാമ്യത്തിലുള്ളവരും കസ്റ്റഡിയിലുള്ളവരുമായ പ്രതികള്‍ കോടതിയില്‍ ഹാജരായി.16 പേര്‍ക്കെതിരെയുള്ള വിചാരണയാണ് ആദ്യ ഘട്ടത്തില്‍ നടക്കുക.

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേര്‍ക്കെതിരെ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here