സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പി.എസ്.സി മുഖാന്തരം 90,183 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കി: മുഖ്യമന്ത്രി

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പി.എസ്.സി മുഖാന്തരം 90,183 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെന്ന് മുഖ്യമന്ത്രി. 2018 ഡിസംബര്‍ വരെയുള്ള കണക്കാണിത്.

ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിലെ കാലസാമസം ഒഴിവാക്കാനായി വകുപ്പ് പരിശോധനയും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ശ്രദ്ധക്ഷണിക്കലിന് മറുപടിയായി സഭയെ അറിയിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനെയുള്ള നിയമനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്.

ഒഴിവുകള്‍ കൃത്യമായും യഥാസമയത്തും റിപ്പോര്‍ട്ട് ചെയ്യുന്നതിനും റാങ്ക് ലിസ്റ്റുകളില്‍നിന്നും പരമാവധി നിയമനം ഉറപ്പുവരുത്തുന്നതിനും ഇതിലൂടെ കഴിഞ്ഞതായും സി.മമ്മൂട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു.

നിയമനം പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളില്‍ നിയമനം നടത്തുന്നതിന് അടിയന്തരമായി സ്‌പെഷ്യല്‍ റൂള്‍സ് രൂപീകരിക്കാന്‍ വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. 2019 ലെ പ്രതീക്ഷിത ഒഴിവുകള്‍ ജനുവരി 31നു മുമ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകണദ്ദേനിര്‍ദ്ദേശം നല്‍കിയിരുന്നു.

ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നത് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് സെല്‍ വകുപ്പുകളില്‍ പരിശോധന നടത്തുന്നുണ്ട്.

ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here