കോട്ടയം ഇക്കുറി ആരുടെ കോട്ടയാകും?

കോട്ടയം ഇക്കുറി ആരുടെ കോട്ട ആകും.ഇടത് വലത് മുന്നണികള്‍ ഒരേപോലെ പ്രതീക്ഷയിലാണ്. സ്ഥാനാര്‍ഥികളെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കും കുറവില്ല. ഉറച്ചവിശ്വാസം പെട്ടിയില്‍ വോട്ടാകുമോയെന്ന് ബിജെപിക്കും ഉറപ്പില്ല.

കോട്ടയം ജില്ലയിലെ പാല, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ പിറവവും ഉള്‍ക്കൊള്ളുതാണ് കോട്ടയം ലോകസഭാ മണ്ഡലം. ഭാവിയിലെ മന്ത്രിസ്ഥാനം കണ്ട് ജോസ് കെ മാണി രാജ്യസഭയിലേക്ക് മാറിയത് മണ്ഡലത്തെ അനാഥമാക്കി.

കേന്ദ്ര വിഷ്‌കൃത പദ്ധതി നടത്തിപ്പില്‍ മണ്ഡലം പിന്തള്ളപ്പെട്ടതിന് ഇതൊരു കാരണമായെന്ന് പഴി പറയുന്നവര്‍ മാണിയുടെ പാളയത്തില്‍ തന്നെയുണ്ട്. ബാര്‍ കോഴ വിവാദം, കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകള്‍ എന്നിവ മാണിക്കെതിരെ യുഡിഎഫില്‍ സൃഷ്ടിച്ച ഇഷ്ടക്കുറവ് പെട്ടന്ന് മാറുകയുമില്ല.

പരമ്പരാഗത അവകാശി മാണി വിഭാഗമാണെങ്കിലും മണ്ഡലത്തെ അനാഥമാക്കിയതിന്റ ക്രെഡിറ്റും അവര്‍ക്കു തന്നെ. ഇപ്പോള്‍ നിറം പിടിച്ച അഭ്യൂഹങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News