ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ യു.എ.ഇ സന്ദര്‍ശനം ഇന്ന് അവസാനിക്കും

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ യു.എ.ഇ സന്ദര്‍ശനം ഇന്ന് അവസാനിക്കും. ഉജ്ജ്വലമായ വരവേല്‍പ്പാണ് ആഗോള കത്തോലിക്ക സഭാ അധ്യക്ഷനു യു.എ ഇ നല്‍കിയത്. മാര്‍പാപ്പക്ക് അബുദാബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ യു എ ഇ ഭരണധികള്‍ പ്രൌഡമായ സ്വീകരണം നല്‍കി.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ,  അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ എന്നിവര്‍ മാര്‍പാപ്പയെ സ്വീകരിച്ചു.

ഇന്നലെ അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ വെച്ച് മാര്‍പാപ്പ മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അബൂദബി ഫൗണ്ടേഴ്സ് മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here