അര്‍ധരാത്രിയില്‍ ശ്മശാനത്തിലെത്തി മനുഷ്യമാംസം ഭക്ഷിക്കുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി

അര്‍ദ്ധ രാത്രിയില്‍ ശ്മശാനത്തിലെത്തി പാതി വെന്ത മനുഷ്യ മാംസം ഭക്ഷിക്കുന്ന മുരുകേശന്‍ യുവാവ് പിടിയില്‍. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം.

ശ്മശാനത്തിന്റെ പുറത്ത് മനുഷ്യമാംസത്തിന്റെ അവശിഷ്ടങ്ങള്‍ പലപ്പോഴും കാണാറുണ്ടെങ്കിലും തെരുവ് നായ്ക്കള്‍ കടിച്ചെടുത്ത് കൊണ്ടുവന്നതാകാമെന്നാണ് ആളുകള്‍ കരുതിയിരുന്നത്.

എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച രാമനാഥപുരത്ത് മരണപ്പെട്ട 70 കാരിയെ ഇതേ ശ്മശാനത്തില്‍ സംസ്‌ക്കരിച്ചിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രി മുരുകേശനെ ശ്മശാനത്തില്‍ കണ്ട പ്രദേശവാസി ചെന്നു നോക്കുമ്പോഴാണ് ചാരം നീക്കം ചെയ്ത ശേഷം വാള്‍ ഉപയോഗിച്ച് പാതി വെന്ത ശവശരീരം അറുത്തെടുത്ത് ഭക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ഇത് കണ്ട ഉടന്‍ ഇയാള്‍ ശബദ്മുണ്ടാക്കി ആളെക്കൂട്ടുകയും വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തു. മയക്കുമരുന്നിന് അടിമപ്പെട്ട ഇയാളെ ഭാര്യയും മക്കളും ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു.

തുടര്‍ന്നാണ് മുരുകേശന്‍ അലഞ്ഞുതിരിഞ്ഞ് നടക്കാന്‍ തുടങ്ങിയത്.മുരുകേശനെ അറസ്റ്റ് ചെയ്ത ശേഷം കില്‍പ്പോക്കിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News