ശബരിമല സ്ത്രീ പ്രവേശനം: സുപ്രീംകോടതിയില്‍ ഇന്ന് സുപ്രധാന ദിനം; പുനഃപരിശോധനാ ഹര്‍ജികള്‍ അല്‍പ്പസമയത്തിനകം പരിഗണിക്കും

ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ മു‍ഴുവന്‍ ഇന്ന് പരിഗണിക്കും. പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം റിട്ട് ഹര്‍ജികളും ഇന്ന് തന്നെ പരിഗണിക്കും.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ശബരിമലയില്‍ പ്രായഭേദമന്യേ യുവതികള്‍ക്ക് പ്രവേശിക്കാം എന്ന വിധി വന്നതിന് പിന്നാലെ വലിയ രാഷ്ട്രീയ ചലനങ്ങളാണ് കേരളത്തില്‍ ഉണ്ടാക്കിയത്.

സംഘപരിവാര്‍ നേതൃത്വത്തില്‍ വലിയ അക്രമങ്ങളാണ് കേരളത്തില്‍ അരങ്ങേറിയത്. അതുകൊണ്ട് തന്നെ വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ശബരിമല വിഷയത്തില്‍ കോടതി ഇന്ന് പറയുന്ന വിധി.

55 പുനഃപരിശോധനാ ഹര്‍ജികള്‍, നാല് പുതിയ റിട്ട് ഹര്‍ജികള്‍, രണ്ട് ട്രാന്‍സ്ഫോം ഹര്‍ജികള്‍, ദേവസ്വം ബോര്‍ഡിന്‍റെ സാവകാശ ഹര്‍ജി എന്നിവ ഉള്‍പ്പെടെ അറുപതോളം ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക.

എന്നാല്‍ കോടതിയലക്ഷ്യ ഹര്‍ജികള്‍ ഒന്നും തന്നെ ഇന്ന് പരിഗണിക്കാനായി ലിസ്റ്റ് ചെയ്തിട്ടില്ല. വിധി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കായികമായി തന്നെ എതിര്‍ക്കുന്ന നിലപാടാണ് ബിജെപിയും കോണ്‍ഗ്രസും സ്വീകരിച്ചത് ഇതിനിടയില്‍ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ ജനുവരി 22 ന് പരിഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര ആരോഗ്യ കാരണങ്ങളാല്‍ അവധിയിലായതിനാല്‍ കേസ് പരിഗണിക്കുന്നത് നീണ്ട് പോവുകയായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ വിധി സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തും. നേരത്തെ വിധി പ്രസ്താവിച്ച ബെഞ്ചില്‍ വിരമിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പകരം പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് മാത്രമാണ് പുതിയ അംഗം.

അതുകൊണ്ട് തന്നെ നേരത്തെ യുവതീ പ്രവേശനത്തെ അനുകൂലിച്ച ഡിവൈ ചന്ദ്രചൂഡ്, ആര്‍എസ് നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ മുന്‍ നിലപാടില്‍ തന്നെ ഉറച്ച് നിന്നാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ എല്ലാം തള്ളിപ്പോവും.

കേസ് വിശദമായി വാദം കേള്‍ക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ ഹര്‍ജിക്കാര്‍ക്കെല്ലാം നോട്ടീസ് അയക്കാനും നിലവിലെ വിധി സ്റ്റേ ചെയ്യാനുമുള്ള സാധ്യതയുമുണ്ട്.

സര്‍ക്കാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത ഹാജരാവും ഹര്‍ജിക്കാര്‍ക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, മുകുള്‍ റോത്തകി തുടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News