തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച സ്പിരിറ്റ് പിടികൂടി

പാലക്കാട് ചിറ്റൂരില്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച സ്പിരിറ്റ് പിടികൂടി. മിനിലോറിയില്‍ സ്പിരിറ്റ് കടത്താന്‍ ശ്രമിച്ച നല്ലേപ്പള്ളി സ്വദേശി രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കൊഴിഞ്ഞാന്പാറ പോലീസ് സ്പിരിറ്റ് പിടികൂടിയത്. മിനിലോറിയില്‍ 64 കന്നാസുകളിലായി സ്പിരിറ്റ് ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.

2240 ലിറ്റര്‍ സ്പിരിറ്റാണ് വാഹനത്തിലുണ്ടായിരുന്നത്. കൊഴിഞ്ഞാന്പാറ കുലക്കുപ്പാറയില്‍ വെച്ചാണ് വാഹനം പോലീസ് പിടികൂടിയത്. വാഹനത്തിനകത്തെ പ്രത്യേക അറയില്‍ സ്പിരിറ്റ് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

പാലക്കാട് ഡിവൈഎസ്പി ജിഡി വിജയകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സ്പിരിറ്റ് കടത്ത് സംഘത്തിലെ ക്യാരിയറാണ് പിടിയിലായ രതീഷ്.

സ്പിരിറ്റ് കടത്തിയ വാഹനം പാലക്കാട് മെഡിക്കല്‍ കോളേജിന് മുന്നില്‍ നിര്‍ത്തി പോവാനാണ് നിര്‍ദേശം ലഭിച്ചിരുന്നതെന്ന് രതീഷ് പോലീസിന് മൊഴി നല്‍കി. സ്പിരിറ്റ് കടത്ത് സംഘത്തിലുള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News