ശബരിമല കേസില്‍ വാദം പൂര്‍ത്തിയായി; വിധി ഇന്നില്ല; അവസരം ലഭിക്കാത്തവര്‍ക്ക് വാദങ്ങള്‍ എ‍ഴുതി നല്‍കാന്‍ ഒരാ‍ഴ്ച സമയം നല്‍കി സുപ്രീം കോടതി

ശബരിമല വിധിയുടെ പുന പരിശോധനയുമായി ബന്ധപ്പെട്ട വാദങ്ങള്‍ പൂര്‍ത്തിയായി. ഹര്‍ജികളില്‍ വിധി ഇന്നുണ്ടാവില്ല. ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് വിധി പറയാന്‍ മാറ്റിയത്.

വാദ ത്തിന് അവസരം ലഭിക്കാത്തവര്‍ക്ക് വാദം എ‍ഴുതി നല്‍കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഏ‍ഴു ദിവസത്തിനുള്ളില്‍ വാദം എ‍ഴുതി നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

വിധിയില്‍ പുനഃപരിശോധന ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാറിന് വേണ്ടി അഡ്വ. ജയദീപ് ഗുപ്ത ഹാജരായി. പലവാദങ്ങളും കേട്ടിട്ടില്ലെന്നത് പുന പരിശോധനയ്ക്ക് കാരണമല്ലെന്നും വിധിയ്ക്ക് ആധാരം തുല്യതയെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

തുല്യതയും വിവേചനമില്ലായ്മയും ഭരണഘടന ഉറപ്പു വരുത്തുന്നതാണ്. ഇത് പാലിച്ചു കൊണ്ടുള്ള വിധിയാണ് ശബരിമലയിലെ ഇപ്പോ‍ഴത്തെ വിധി. ക്രമ സമാധാനം തകര്‍ന്നുവെന്നത് വിധി പുന പരിശോധിക്കാനുള്ള ഒരു കാരണമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഹെെക്കോടതിയിലെ കേസുകള്‍ കൂടി സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും നിരീക്ഷണ സമിതിയുടെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

സർക്കാർ വാദങ്ങൾ

1.വിധിയില്‍ പുനപരിശോധന ആവശ്യമില്ല

2.പുതിയ ഒരു വാദവും ഉന്നയിക്കാന്‍ ഹര്‍ജിക്കാർക്ക് കഴിഞ്ഞിട്ടില്ല.
3.വിധിക്ക് ആധാരം തുല്യത

4. പുനപരിശോധനയ്‌ക്ക് തക്കതായ പിഴവ് വിധിയില്‍ ഇല്ല.

5. തുല്യതയാണ് വിധിയുടെ അടിസ്ഥാനം, തൊട്ടുകൂടായ്‌മ അല്ല

6.ആചാര പ്രത്യേകത പരിഗണിച്ചാല്‍ എല്ലാ ക്ഷേത്രങ്ങളും പ്രത്യേക വിശ്വാസ ഗണത്തില്‍ പെടുന്നതായി കണക്കാക്കേണ്ടി വരും.

7.തിരുപ്പതി, ജഗന്നാഥ ക്ഷേത്രങ്ങള്‍ പോലും പ്രത്യേക വിഭാഗമല്ലെന്നു കോടതി പറഞ്ഞിട്ടുണ്ട്.

8.പൊതു ക്ഷേത്രമാണ് ശബരിമല. ഭരണഘടനയ്‌ക്ക് ഇണങ്ങാത്ത ആചാരം നിലനില്‍ക്കരുത്.

9.ആചാരം മൗലികാവകാശങ്ങള്‍ക്ക് വിധേയമാണ്. ആരെയും ഒഴിവാക്കാന്‍ ആകില്ല

10.വിവേചനം പാടില്ല, ഇതാണ് ഭരണഘടനയുടെ അടിസ്ഥാന തത്വം. ക്ഷേത്ര പ്രവേശനമാണ് ഏറ്റവും വലിയ അവകാശം.

യുവതീ പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം ബോര്‍ഡും നിലപാടെടുത്തു. ആര്‍ത്തവം ഇല്ലാതെ മനുഷ്യ കുലം തന്നെയില്ലെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന് വേണ്ടി രാകേഷ് ദ്വിവേദിയാണ് കോടതിയില്‍ ഹാജരായത്.

തുല്യത ഇല്ലാതാക്കുന്ന വാദങ്ങള്‍ ഭരണ ഘടനാ വിരുദ്ധമാണെന്നും എല്ലാവര്‍ക്കും തുല്യ അവകാശമെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും രാകേഷ് ദ്വിവേദി വാദിച്ചു.വിധി കൊണ്ടു വന്ന മാറ്റങ്ങള്‍ അംഗീകരിക്കണം. അയ്യപ്പ ഭക്തര്‍ പ്രത്യേക ജന വിഭാഗമല്ല.

ശബരിമലയില്‍ സ്ത്രീ പ്ര വേശനത്തിന് ഉത്തരവിട്ട സുപ്രീം കോടതി വിധിയെ മാനിക്കുന്നുണ്ടെന്നും അക്കാരണത്താലാണ്,ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയതെന്നും ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയത് കോടതി വിധിയെ മാനിച്ചാണ്.

വിധിയെ അനുകൂലിക്കുന്നു. ഇപ്പോ‍ഴത്തെ നിലപാടാണ് കോടതിയില്‍ അറിയിക്കുന്നത്. യുവതീ പ്രവേശനത്തെ നേരത്തെ ദേവസ്വം ബോര്‍ഡ് എതിര്‍ത്തിരുന്നില്ലേയെന്ന് ജ. ഇന്ദു മല്‍ഹോത്രയുടെ ചോദ്യത്തിന് മറുപടിയാണ്, ദേവസ്വം ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്.

ദേവസ്വം ബോർഡ് വാദങ്ങൾ

1. വിധി പുനഃപരോശോധിക്കേണ്ടതില്ല

1. തുല്യത ഇല്ലാതാക്കുന്ന ഏത് ആചാരവും 25ആം അനുച്ഛേദത്തിന്റെ ലംഘനം

3. ജൈവശാസ്‌ത്ര പരമായ കാരണങ്ങളാൽ സ്ത്രീകളെ ക്ഷേത്രങ്ങളിൽ നിന്ന് മാറ്റി നിർത്താൻ ആകില്ല.

4 ക്ഷേത്ര ആചാരങ്ങൾ ഭരണഘടനാ ധാർമ്മികതയ്ക്ക് വിധേയം

5. നാലു റിട്ട് ഹര്ജികളും നിലനിൽക്കില്ല

പുനഃപരിശോധന ഹർജിക്കാരുടെ വാദങ്ങൾ

.ഭരണഘടനയുടെ 15-ാം അനുച്ഛേദ പ്രകാരം ക്ഷേത്ര ആചാരങ്ങള്‍ റദ്ദാക്കിയത് തെറ്റ്

2. യുവതീപ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ല

3. പൊതുഇടങ്ങളിലെ തുല്യാവകാശം ആരാധനാലയങ്ങള്‍ക്ക് ബാധകമല്ല

4. വിഗ്രഹത്തിന്റെ അവകാശവുമായി ബന്ധപ്പെട്ടാണ് യുവതികള്‍ക്ക് നിയന്ത്രണം

5. ഭരണഘടനയുടെ 25,26 അനുച്ഛേദങ്ങള്‍ കൂട്ടിവായിക്കണം

6. നൈഷ്ഠിക ബ്രഹ്മചര്യം പ്രത്യേകമായ അവകാശം.നൈഷ്ഠിക ബ്രഹ്മചര്യം ശബരിമലയുടെ മാത്രം പ്രത്യേകത

7.അയ്യപ്പനെ ആരാധിക്കുന്നവരെയെല്ലാം പ്രത്യേക മതവിഭാഗമായി കണക്കാക്കാന്‍ സുപ്രീംകോടതി തയ്യാറാകണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News