ഈ ലോകത്തിനുമപ്പുറം പ്രേക്ഷകരെ കൊണ്ട് പോകാന്‍ ‘9’ നാളെ മുതല്‍

പൃത്വിരാജിന്റെ പ്രൊഡക്ഷന്‍ സംരംഭമായ പൃത്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേര്‍സും ചേര്‍ന്നു നിര്‍മിക്കുന്ന ‘9’ എന്ന സയന്‍സ് ഫിക്ഷന്‍ ഫാമിലി ഡ്രാമ നാളെ ആഗോള റിലീസിന് ഒരുങ്ങുന്നു. നിഗുഢമായ എന്തൊക്കെയോ ഉണ്ടെന്ന് ട്രെയിലര്‍ കണ്ടാലും പോസ്റ്റര്‍ കണ്ടാലും തോന്നുന്നുവെന്നതാണ് ചിത്രത്തിനായി കാത്തിരിക്കുന്നതിനുള്ള പ്രധാന കാരണം.

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് പൃത്വിരാജ് ചിത്രം നയനിന്റെ പ്രോമോ വീഡിയോകള്‍ പുറത്തു വരുന്നത്. പോസ്റ്ററുകളിലും ഇപ്പോള്‍ ട്രെയിലറിലും വളരെ അമ്പരപ്പും ആകാംക്ഷയും നിറച്ചാണ് ചിത്രം എത്തുന്നതെന്ന് ഉറപ്പ്.

പൃത്വിരാജിന്റെ എല്ലാ ചിത്രങ്ങളിലും ഇതുവരെ ആരും പരീക്ഷിക്കാത്ത എന്തെങ്കിലും ഉണ്ടാകും. ഹോളിവുഡ് ലെവലിലാണ് തന്റെ സിനിമകളെ പൃഥ്വിരാജ് അവതരിപ്പിക്കാറുള്ളത്. നയന്‍ ഒരുപടി കൂടി മുകളിലാണ്. പോസ്റ്ററില്‍ നിറഞ്ഞു നിന്ന നിഗൂഢത ട്രെയിലറിലും കാത്തുസൂക്ഷിക്കുകയാണ് നയന്‍.

9 എന്ന് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത് ആദ്യ നോട്ടത്തില്‍ വള്ളി പടര്‍പ്പുകള്‍ പോലെയാണ് തോന്നുക. എന്നാല്‍ സൂക്ഷിച്ച് നോക്കിയാല്‍ ഒരു സ്ത്രീയുടെ മുഖവും, അതിനു ചുറ്റും ഒന്‍പതിന് ആകൃതിയില്‍ മുടി കിടക്കുന്നതുമാണ് കാണാന്‍ സാധിക്കുക.

ഇതില്‍ നിന്ന് വ്യക്തമാണ് സ്ത്രീ നയനില്‍ ഒരു പ്രധാന കഥാപാത്രമാണ്. മംമ്തയും വമിക ഗബ്ബിയുമാണ് ചിത്രത്തില്‍ നായികമാരാകുന്നത്. ഇവരില്‍ ഒരാളുടെ പ്രതിബിംബമാണ് പോസ്റ്ററുകളില്‍ ‘9 എന്ന് കരുതാം.

അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം മാത്രമല്ല ‘9’ പറയുന്നതെന്ന് ഉറപ്പാണ്. കാരണം എന്തോ അദൃശ്യ ശക്തിയുടെ സാന്നിധ്യം അവരെ അല്ലെങ്കില്‍ ആല്‍ബര്‍ട്ടിന്റെ മകന്‍ ആദത്തിനെ പിന്തുടരുന്നു. അതില്‍ നിന്നുള്ള മോചനത്തിനായി ഉള്ള യാത്രയാവാം ‘9”. കാത്തിരിക്കാം മലയാള സിനിമയുടെ പുതിയ ചുവട്‌വയ്പ്പിനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here