ആ അസുഖം കാരണമാണ് തന്റെ വണ്ണം കൂടുന്നത്; അമിതവണ്ണത്തിന്റെ പേരില്‍ കളിയാക്കുന്നവരും വിമര്‍ശിക്കുന്നവരും അത് അന്വേഷിക്കാറില്ല; വെളിപ്പെടുത്തലുമായി വിദ്യാ ബാലന്‍

അമിതവണ്ണത്തിന്റെ പേരില്‍ വിമര്‍ശനത്തിനും കളിയാക്കലിനും ഇരയാകുന്നവരില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടി വിദ്യാ ബാലന്‍. കളിയാക്കലുകള്‍ കൂടുതലായപ്പോള്‍ വിമര്‍ശകര്‍ക്ക് തക്കതായ മറുപടി നല്‍കിയിരിക്കുകയാണ് വിദ്യ.

എല്ലവാരും വണ്ണം കൂടുന്നതിനെ കളിയാക്കാറുണ്ടെങ്കിലും അതിന്റെ കാര്യം അന്വേഷിക്കില്ലെന്നും തനിക്ക് ചെറുപ്പം മുതല്‍ ഹോര്‍മോണിന്റെ പ്രശ്‌നമുണ്ടെന്നും താരം തുറന്നു പറഞ്ഞു.

ശരീരം മെലിയുന്നതിന് വ്യായാമം ചെയ്യണമെന്ന് ഉപദേശിക്കുന്നവരോട് ദേഷ്യമാണ് വരാറുളളത്. കടുത്ത വ്യായാമവും ഭക്ഷണ ക്രമീകരണവുമെല്ലാം ശരീര ഭാരം കുറയ്ക്കാനായി ചെയ്യുന്നുണ്ടെങ്കിലും ചെറുപ്പം മുതലുളള ഹോര്‍മോണ്‍ പ്രശ്നം മൂലം വീണ്ടും തടി കൂടി വരികയാണ് ചെയ്യുന്നത്.

അമിതവണണത്തിന്റെ പേരില്‍ താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഒന്നുമറിയാതെ പലതും ചോദിക്കുന്നവരോട് ശക്തമായ ഭാഷയില്‍ പ്രതികരിക്കാനാണ് തോന്നാറുള്ളത്- താരം പറഞ്ഞു. അടുത്തിടെ നടന്ന ഒരഭിമുഖത്തിലാണ് വിദ്യ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News