ലണ്ടന്‍ : ലണ്ടനിലെ കാള്‍ മാര്‍ക്‌സിന്റെ ശവകുടീരം ആക്രമണത്തില്‍ നശിപ്പിച്ചനിലയില്‍. ഹൈഗേറ്റ് സെമിത്തേരിയിലെ സ്മാരകം ചുറ്റിക ഉപയോഗിച്ചാണ് നശിപ്പിക്കാന്‍ ശ്രമം നടന്നിരിക്കുന്നത്.

പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിക്കാന്‍ കഴിയാത്ത രീതിയിലാണ് നശിപ്പിച്ചിരിക്കുന്നത്. അതീവപ്രാധാന്യമുള്ള ഗ്രേഡ് വണ്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട് ഭരണകൂടം സംരക്ഷിക്കുന്ന ശവകുടീരമാണ് ലണ്ടണില്‍ സ്ഥിതി ചെയ്യുന്നത്.

1881ല്‍ മാര്ക്‌സിന്റെ ഒറിജിനല്‍ മാര്‍ബിള്‍ ശവകുടീരത്തില്‍ നിന്നും എടുത്ത ഒരു മാര്ബിള്‍ പാളി 1954ലാണ് ഇവിടെ സ്ഥാപിച്ചത്. മാര്ബിള് പാളിയില് കൊത്തിവെച്ചിട്ടുള്ള മാര്‌സിന്റെയും കുടുംബത്തിന്റെയും പേര് വികൃതമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയോടെയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സെമിത്തേരിയിലെ മറ്റൊരു കുടീരത്തിനും കേടുപാടുകള്‍ സംഭവിച്ചില്ല. ഇത് മനഃപൂര്‍വം ചെയ്തതാണെന്നും തീരുമാനിച്ചുറപ്പിച്ച് ചെയ്തതാണെന്നും ഉള്ള നിഗമനത്തിലാണ് പൊലീസ് എത്തിയത്