ക്യാച്ചെടുക്കാന്‍ തടസമായി കിവീസ് താരം, പൊട്ടിത്തെറിച്ച് പാണ്ഡ്യ; വീഡിയോ

ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് തോല്‍വി. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ 80 റണ്‍സിന് തോറ്റപ്പോള്‍ വനിതാ ടീം 23 റണ്‍സിനാണ് മത്സരം അടിയറവ് വെച്ചത്.

വെസ്റ്റ്പാക് സ്റ്റേഡിയത്തില്‍ ടീം തെരഞ്ഞെടുപ്പു മുതല്‍ ടോസ് നേടി ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിന് അയയ്ക്കാനും ബാറ്റിങ് ഓര്‍ഡറില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ വരുത്താനുമുള്ള തീരുമാനങ്ങളെല്ലാം പാളിയപ്പോള്‍ ഇന്ത്യ തോല്‍വി രുചിക്കുകയായിരുന്നു.

കളിയുടെ ഒമ്പതാം ഓവറില്‍ ക്രൂണാല്‍ പാണ്ഡ്യ അമ്പയറിനോടും നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡിലെ ബാറ്റ്‌സ്മാനുമായും കയര്‍ത്തതും ശ്രദ്ധേയമായി.

കളിക്കിടെ വില്യംസണിന്റെ ക്യാച്ചെടുക്കാന്‍ പാഞ്ഞ ക്രുണാലുമായി സെയ്‌ഫേര്‍ട്ട് കൂട്ടിയിടിച്ചതാണ് ക്രുണാലിനെ െചാടിപ്പിച്ചത്.

പന്തിനായി ക്രൂണാല്‍ വലതുവശത്തേയ്ക്ക് ചാടിയെങ്കിലും നോണ്‍സ്ട്രൈക്കര്‍ സെയ്ഫേര്‍ട്ടുമായി കൂട്ടിയിടിച്ച് ക്യാച്ച് നഷ്ടമായി. ഫീല്‍ഡില്‍ തടസമുണ്ടാക്കിയ സെയ്‌ഫേര്‍ട്ടിനെ പുറത്താക്കണമെന്നായിരുന്നു ക്രുണാലിന്റെ ആവശ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News