കൊച്ചി മെട്രോയുടെ അനുബന്ധ സര്‍വ്വീസായി ഇലക്ട്രിക്ക് ഓട്ടോകള്‍ നിരത്തിലിറങ്ങി

കൊച്ചി മെട്രോയുടെ അനുബന്ധ സര്‍വ്വീസായി ഇലക്ട്രിക്ക് ഓട്ടോകള്‍ നിരത്തിലിറങ്ങി. ആദ്യ ഘട്ടമായി വിവിധ മെട്രോ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് 16 ഇ – ഓട്ടോകള്‍ സര്‍വ്വീസ് നടത്തും.

ട്രേഡ് യൂണിയനുകള്‍ ഉള്‍പ്പെട്ട എറണാകുളം ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് ഇ-ഓട്ടോറിക്ഷകളുടെ നടത്തിപ്പു ചുമതല.


മെട്രോ സ്റ്റേഷനുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് നിമിഷ നേരം കൊണ്ട് ആവശ്യമായ സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ തയ്യാറായി ഇ- ഓട്ടോകള്‍ സജ്ജമായിക്കഴിഞ്ഞു.

ആലുവ, കളമശ്ശേരി,ഇടപ്പള്ളി,കലൂര്‍,എം ജി റോഡ്,മഹാരാജാസ് കോളേജ് എന്നീ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് 16 ഇ ഓട്ടോകളാണ് ആദ്യ ഘട്ടത്തില്‍ സര്‍വ്വീസ് നടത്തുക.

ഡ്രൈവര്‍മാര്‍ക്കായി ലോഗോ പതിച്ച പ്രത്യേക യൂണിഫോമുകളും വിതരണം ചെയ്യും. കെ എം ആര്‍ എല്‍ എം ഡി മുഹമ്മദ് ഹനീഷ് ഇ ഓട്ടോകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വരുന്ന ജൂണ്‍ മാസത്തോടെ തൈക്കൂടം വരെയും തുടര്‍ന്ന് ആറുമാസത്തിനുള്ളില്‍ പേട്ട വരെയും മെട്രൊ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു.

ഇ ഓട്ടോറിക്ഷകള്‍ക്കായി സ്റ്റേഷനുകളില്‍ ചാര്‍ജിങ്ങ് പോയിന്റുകള്‍ ഉണ്ടാകും. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 70 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവും. 22 ഇ ഓട്ടോകള്‍ കൂടി ഉടന്‍ സര്‍വ്വീസിനായി എത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel