ലണ്ടന്‍: വിമാനാപകടത്തില്‍ കാണാതായ അര്‍ജന്റീന ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തി. വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടെടുത്തത്.

സലയുടെ ഒപ്പമുണ്ടായിരുന്ന പൈലറ്റും മരിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

യുകെയുടെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് ആണ് കടലില്‍ പരിശോധന നടത്തി വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ജനുവരി 21-ാം തീയതി ഇംഗ്ലീഷ് ചാനലിന് മുകളില്‍വച്ചാണ് സല സഞ്ചരിച്ചിരുന്ന ചെറുവിമാനം കാണാതായത്. പുതിയ ക്ലബ്ബില്‍ ചേരാന്‍ ഫ്രാന്‍സിലെ നാന്റെസില്‍നിന്നും കാര്‍ഡിഫ് സിറ്റിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.

ഇരുപത്തിയെട്ടുകാരനായ സല മുന്നേറ്റനിരയിലാണ് കളിക്കാറ്.