ദേവസ്വം ബോര്‍ഡെടുത്ത തീരുമാനത്തിനെതിരായി ഒന്നും സുപ്രീകോടതിയില്‍ അറിയിച്ചിട്ടില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു

ദേവസ്വം ബോര്‍ഡെടുത്ത തീരുമാനത്തിനെതിരായി ഒന്നും സുപ്രീകോടതിയില്‍ അറിയിച്ചിട്ടില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി അനുസരിക്കുക എന്നത് ബോര്‍ഡിന്റെ ബാധ്യതയാണ്.

സാവകാശ ഹര്‍ജി നിലനില്‍ക്കുമോ എന്നത് ബോര്‍ഡ് തീരുമാനിക്കുമെന്നും തന്നോട് ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

റിവ്യൂ ഹര്‍ജിയാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതി പരിഗണിച്ചത് സാവകാശ ഹര്‍ജിയല്ല. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അറിയാത്ത കാര്യങ്ങള്‍ ഒന്നും കോടതിയല്‍ ബോര്‍ഡിന്റെ വക്കീല്‍ പറഞ്ഞിട്ടില്ല.

ബോര്‍ഡ് ചേര്‍ന്ന് എടുത്ത സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന തീരുമാനം മാത്രമാണ് കോടതിയില്‍ അറിയിച്ചതെന്നും ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പറഞ്ഞു. ഇതിന്റെ പേരില്‍ തന്നോട് ആരും വിശദീകരണം ചേദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡിന് വ്യത്യസ്ഥ നിലപാടുണ്ടോ എന്ന് ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര ചോദിച്ചുവെന്നത് മാധ്യമ സൃഷ്ടിയാണ്. തന്ത്രിയുടെ വിശദീകരണ കത്ത് ചോര്‍ന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സാവകാശ ഹര്‍ജിയുമായി മുന്നോട്ട് പോകുമോ എന്നത് ഇനി ബോര്‍ഡ് ചേര്‍ന്ന് തീരുമാനിക്കുമെന്നു അദ്ദേഹം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here