കുംബ്ലെയുടെ “പെര്‍ഫെക്ട് ടെന്നിന്” 20 വയസ്; ആ നേട്ടം സ്വന്തമാക്കിയത് പാകിസ്ഥാന്റെ ഗൂഢാലോചന തകര്‍ത്ത്‌

ഒരു നൂറ്റാണ്ട് കാലം പഴക്കമുള്ള ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഇന്നിങ്‌സില്‍ പത്ത് വിക്കറ്റും സ്വന്തമാക്കിയ രണ്ടെ രണ്ടു പേര്‍ മാത്രം ആണ് ക്രിക്കറ്റ് ലോകത്തുള്ളത്. ഒന്ന് ഇംഗ്ലണ്ടിന്റെ ജിം ലേക്കറും മറ്റെത് ഇന്ത്യയുടെ ഇതിഹാസ താരമായ അനില്‍ കുംബ്ലെയും ആണ്.

ഒരു ഫെബ്രുവരി ഏഴിനാണ് ഇന്ത്യയുടെ അഭിമാനമായ കുംബ്ലെ പാകിസ്ഥാന്റെ പേരു കേട്ട ബാറ്റിങ് നിരയെ തകര്‍ത്തത്.

ലേക്കറും കുംബ്ലെയും രണ്ടാം ഇന്നിങ്‌സില്‍ ആണ് പത്തു പേരെയും പുറത്താക്കിയതെന്ന പ്രത്യേകതയു ഉണ്ട്.

പിന്നീട് ക്രിക്കറ്റ് ലോകത്ത് പേസര്‍മാരായും സ്പിന്നര്‍മാരായും നിരവധി പ്രതിഭാ ശാലികള്‍ എത്തിയിട്ട് പോലും ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല.

കുംബ്ലെക്ക് പെര്‍ഫെക്ട് ടെന്‍ ലഭിക്കാതിരിക്കാന്‍ പാകിസ്ഥാന്‍ താരങ്ങള്‍ റണ്ണൗട്ട് ആകാന്‍ വരെ ആലോചിച്ചിരുന്നു. അന്നതെ നായകന്‍ വസിം അക്രം പിന്നീട് നടത്തിയ വെളിപ്പെടുത്തലാണിത്.

1999 ഫെബ്രുവരി ഏഴിന് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലാണ് ബദ്ധവൈരികളായ പാകിസ്ഥാനെതിരെ ഈ നേട്ടം അദ്ദേഹം സ്വനതമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News