വീണ്ടും ജനക്കൂട്ടത്തിന്റെ വ്യാജ ചിത്രവുമായി ബിജെപി; ബംഗാളില്‍ മോദിയെ കാണാന്‍ തടിച്ചു കൂടിയ ജനം അമേരിക്കയിലേത്‌

മോദി ബംഗാളിലെത്തിയപ്പോള്‍ തടിച്ചുകൂടിയ ജനാവലി എന്ന പേരില്‍ ബിജെപി കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന ചിത്രം അമേരിക്കയില്‍ നടന്ന ഒരു റാലിയുടേത്. ഗൂഗിള്‍ റിവേഴ്‌സ് സെര്‍ച്ചില്‍ ആണ് ചിത്രത്തിന്റെ സത്യാവസ്ഥ തെളിഞ്ഞത്.

മമതയുടെ എതിര്‍പ്പിനെ അവഗണിച്ച് മോദിയെ കാണാനെത്തിയ ലക്ഷങ്ങള്‍ എന്നാണ് ചത്രം ഷെയര്‍ ചെയത ബിജെപി വൃത്തങ്ങളും അണികളും പ്രചരിപ്പിച്ചത്.

ദേശീയ വെബ്‌സൈറ്റുകളും ടെക് വിദഗ്ധരും നടത്തിയ അന്വേഷണത്തില്‍ ബംഗാളിലെ ബിജെപി റാലി എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് കണ്ടെത്തിയത്.

ഈ മാസം ഫെബ്രുവരി രണ്ടിനാണ് മോദി ബംഗാളിലെ പര്‍ഗനാസ് ജില്ലയില്‍ റാലിക്കെത്തിയത്. ഇതിന് എത്തിയ ആളുകള്‍ എന്ന വ്യാജേനയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel