ആദ്യ ട്വന്റി ട്വന്റിയില്‍ ന്യൂസിലാന്‍ഡിനോട് ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ ജയിച്ച് തിരിച്ചുവരവിനാണ് ഇന്ന് ഇറങ്ങുക.

ആദ്യ മത്സരത്തില്‍ ബാറ്റിംഗ് നിര കിവീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ധോണിയും വിജയ് ശങ്കറും മാത്രമാണ് പിടിച്ചുനിന്നത്. രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ കാര്യമായ മാറ്റ്ങ്ക ഇല്ലാതെയാകും ഇന്ത്യ ഇറങ്ങുക.

അതേ സമയം, ഒന്നാം ട്വന്റി-20യില്‍ 80 റണ്‍സിന്റെ വിജയം നേടിയ കിവീസ് ഇന്നത്തെ മത്സരത്തിലും ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.