തന്റെ സിനിമകളെ  ഒറ്റപ്പെടുത്തുന്ന ബോളിവുഡിനെ തുറന്ന് കാട്ടുമെന്ന്  കങ്കണ റൗത്ത് 

തന്റെ ഏറ്റവും പുതിയ ചിത്രമായ മണികർണികയെ ബോളിവുഡ് സംഘം ചേർന്ന് തിരസ്കരിക്കുകയാണെന്ന ആരോപണവുമായി പ്രശസ്ത ചലച്ചിത്ര താരം കങ്കണ റൗത്ത് രംഗത്ത്.

സമത്വത്തിന് വേണ്ടിയും പക്ഷപാത സംസ്കാരത്തിനെതിരെയും  സംസാരിച്ചതിനാണ് ഇവരെല്ലാം തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും ഇനി ഇതൊന്നും വച്ച് പൊറുപ്പിക്കാനാവില്ലെന്നും ഓരോരുത്തരെയായി താൻ പൊളിച്ചടുക്കുമെന്നും കങ്കണ വെല്ലുവിളിച്ചു.

ഝാൻസി റാണിയുടെ കഥപറയുന്ന ചിത്രമാണിതെന്നും അല്ലാതെ തന്റെ ബന്ധുക്കളുടെ കഥയല്ല താൻ ചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നതെന്നും താരം വ്യക്തമാക്കി.

ആലിയ ഭട്ടും ആമിർ ഖാനുമെല്ലാം അവരുടെ ചിത്രങ്ങളുടെ റിലീസിന് മുൻപ് തന്നെ  ട്രെയിലർ അയച്ചിട്ട് കാണണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും എന്നാൽ തന്റെ ചിത്രങ്ങളോടുള്ള ബോളിവുഡിന്റെ സമീപനം തികച്ചും വിചിത്രമാണെന്നും  കങ്കണ ആരോപിക്കുന്നു.  ഇതൊരു വലിയ റാക്കറ്റ് ആണെന്നും എന്തിനെയാണ് ഇവരെല്ലാം ഭയക്കുന്നതെന്ന് അറിയില്ലെന്നുമാണ് കങ്കണ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News