സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കുമുണ്ട് മാനസിക സംഘര്‍ഷം; അവര്‍ അത് തുറന്നു പറയാത്തതിന് കാരണവുമുണ്ട്; റിപ്പോര്‍ട്ടുകള്‍ പറയുന്നതിങ്ങനെ

സ്ത്രീകള്‍ക്ക് മാത്രമല്ല മറിച്ച് പുരുഷന്മാര്‍ക്കുമുണ്ട് മാനസിക സംഘര്‍ഷം. എന്നാല്‍ പുരുഷന്മാര്‍ അത് പുറത്തുകാണിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ. ഇത്തരം മാനസിക സംഘര്‍ഷങ്ങള്‍ പുരുഷന്മാരെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ കണക്ക് അനുസരിച്ച് മാനസിക സംഘര്‍ഷം കൊണ്ട് ആത്മഹത്യ ചെയ്ത് പുരുഷന്മാരുടെ എണ്ണം 1999ലെ റിപ്പോര്‍ട്ടിനെ അപേക്ഷിച്ച് നാല് ഇരട്ടി കൂടുതലാണ്.

പുരുഷന്മാര്‍ തങ്ങള്‍ക്ക് ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ തുറന്നു പറയാത്തത് തന്നെയാണ് ഇതിന് കാരണമെന്നും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അഞ്ചില്‍ ഒരു പുരുഷന്‍ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു എന്നാണ് പഠനത്തില്‍ പറയുന്നത്.

നീ ആണാണെന്നും ആണ്‍കുട്ടികള്‍ കരയാറില്ലെന്നും പണ്ട് മുതലേ നമ്മളെ പറഞ്ഞു പഠിപ്പിക്കുന്നതാണ് പുരുഷന്മാര്‍ അവരവരുടെ പ്രശ്‌നങ്ങള്‍ പുറത്തുപറയാത്തതിന് കാരണം. ഇത്തരം ചിന്താഗതികള്‍ എക്കാലവും പുരുഷന്മാരുടെ ഉള്ളില്‍ കാണുമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News