കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്തിന്റെ തെളിവുകള്‍ പുറത്ത്

കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്തിന്റെ തെളിവുകള്‍ പുറത്ത്.പ്രധാനമന്ത്രിയുടെ ഓഫീസ് സമന്തര ഇടപെടല്‍ നടത്തുന്നതിനെതിരെ അന്നത്തെ പ്രതിരോധ സെക്രട്ടറി ഫയലില്‍ എഴുതിയ കുറിപ്പ് ദി ഹിന്ദു ദിനപത്രം പുറത്ത് വിട്ടു.

പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് പ്രതിരോധ പണം മോഷ്ട്ടിച്ച് അനില്‍ അമ്പാനിയ്ക്ക് നല്‍കിയെന്ന് തെളിഞ്ഞതായി രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. സുപ്രിംകോടതിയേയും പാര്‍ലമെന്റിലേയും മോദി തെറ്റദ്ധരിപ്പിച്ചെന്ന് സീതാറാം യെച്ചൂരി ചൂണ്ടികാട്ടി.

റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുന്ന സമാന്തര പ്രവര്‍ത്തനത്തെ പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ എതിര്‍ത്തിരുന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നിട്ടുള്ളത്.പ്രതിരോധ ഫ്രഞ്ച് വിമാനകമ്പനിയുമായി റഫേല്‍ വിമാനത്തിന് വിലപേശാന്‍ ഏഴംഗ നെഗോസിയേഷന്‍ ടീമിനെ പ്രതിരോധമന്ത്രാലയം നിയമിച്ചു.

ഇവര്‍ വിമാന കമ്പനിയുമായി ചര്‍ച്ച നടത്തി വരവെ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരമായി ചര്‍ച്ച നടത്തി.പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുന്ന ചര്‍ച്ച പ്രതിരോധമന്ത്രാലയത്തിന്റെ വിലപേശല്‍ ശ്രമങ്ങളെ തകര്‍ത്ത് കളഞ്ഞു. ഇതോടെ അന്നത്തെ പ്രതിരോധ സെക്രട്ടറി ജി.മോഹന്‍കുമാര്‍ 2015 നവംബര്‍ 24ന് എതിര്‍പ്പ് വ്യക്തമാക്കി ഫയലില്‍ കുറിപ്പെഴുതി പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ക്ക് നല്‍കി.

കുറിപ്പില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ, പ്രതിരോധ കരാര്‍ ചര്‍ച്ച നടത്താന്‍ നിയോഗിക്കപ്പെട്ടില്ലാത്ത പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ എത്രയും വേഗം ഫ്രഞ്ച് സര്‍ക്കാരുമായുള്ള സമാന്തര ചര്‍ച്ചയില്‍ നിന്നും പിന്‍മാറണം.ഫയല്‍ കുറിപ്പ് ദി ഹിന്ദു ദിനപത്രം പുറത്ത് വിട്ടു.

തെളിവുകള്‍ പുറത്ത് വന്നതോടെ നരേന്ദ്രമോദി പ്രതിരോധ സേനയുടെ പണം മോഷ്ട്ടിച്ച് സുഹൃത്തിന് നല്‍കിയെന്ന് തെളിഞ്ഞെന്ന് രാഹുല്‍ഗാന്ധി തുറന്നടിച്ചു. അതേ സമയം സമയം പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിന് പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ എഴുതിയ മറുപടിയും പുറത്ത് വന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന് മന്ത്രി പറയുന്നു.

അതായത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമാന്തര ഇടപെടല്‍ മനോഹര്‍ പരീക്കറിനും അറിയാമെന്ന് വ്യക്തം.എന്നിട്ടും സുപ്രീംകോടതിയിലെ കേസില്‍ മോദി ഇടപെടുന്നില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്ങ്മൂലം. ഇതിലൂടെ കോടതിയെ മോദി തെറ്റ്ദ്ധരിപ്പിച്ചെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു. രേഖകള്‍ പുറത്ത് വന്ന പരിഭ്രാന്തിയിലാണ് പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി ആരോപണം ഉന്നയിക്കുന്നതെന്നും അദേഹം ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News