കെ.എസ്.ടി.എയുടെ 28ാമത് സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി

കെ.എസ്.ടി.എയുടെ 28ാമത് സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി. വ്യവസായ മന്ത്രി ഇ.പി ജയരാജനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ മേഖല സ്വകാര്യ സ്‌കൂളുകളെക്കാള്‍ മെച്ചപ്പെട്ടതായും ഇനിയും മാറ്റം വരുമെന്നും മന്ത്രി പറഞ്ഞു. നാളെ വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

നവകേരളം, നവോത്ഥാനം, അതിജീവനം, പൊതുവിദ്യാഭ്യാസം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കെ.എസ്.ടി.എയുടെ 28ാമത് സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായത്.

അഭിമന്യു നഗറില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ മേഖല സ്വകാര്യ സ്‌കൂളുകളെക്കാള്‍ മെച്ചപ്പെട്ടതായും ഇനിയും മാറ്റം വരുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ സ്വകാര്യവത്കരണം ഏര്‍പ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാരെന്നും ഇ.പി കുറ്റപ്പെടുത്തി.

രാവിലെ സ്വാഗതസംഘം ചെയര്‍മാന്‍ ആനാവൂര്‍ നാഗപ്പന്‍ സമ്മേളന പതാക ഉയര്‍ത്തി. പ്രതിനിധി, ട്രേഡ് യൂണിയന്‍ സൗഹൃദ, വനിതാ, സാംസ്‌കാരിക സെഷനുകളിലായി വിവിധ മന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

നാളെ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി വൈകീട്ട് മൂന്നിന് നഗരത്തില്‍ വലിയ പ്രകടനവും നടക്കും. 10ാം തീയതി യാത്രയയപ്പ് സമ്മേളനത്തോടെ സമാപനമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News