സന്തോഷ് ട്രോഫി നിര്‍ണായക മത്സരത്തില്‍ സര്‍വീസസനോട് തോറ്റ് നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്.

ഫൈനല്‍ റൗണ്ട് പോലും കാണാതെയാണ് പുറത്തായത്. കളിയുടെ മൂന്നാം മിനിറ്റില്‍ അടിച്ച ഒരു ഗോള്‍ നേടാനുള്ള ശ്രമം മാത്രം ആണ് കേരളത്തിന് ഈ മത്സരത്തില്‍ ഓര്‍ത്തു വയ്ക്കാന്‍ ഉള്ളത്.

രണ്ടാം പകുതിയില്‍ മികച്ച മത്സരം പുറത്തെടുത്ത സര്‍വീസസ് കേരളത്തെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തുകയായിരുന്നു.

മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ഗോള്‍ പോലും നേടാതെയാണ് ചാമ്പ്യന്മാരുടെ മടക്കം. ആറ് പോയിന്റുമായി ആണ് സര്‍വീസസ് ഫൈനല്‍ റൗണ്ടിലെത്തിയത്.