ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കണം; മുഖ്യമന്ത്രിക്ക് വി എസിന്‍റെ കത്ത്

ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍ അനധികൃതമായി കൈവശം വെച്ചുപോരുന്ന ഭൂമി ഏറ്റെടുക്കാന്‍ കര്‍ശനമായ നടപടികളുണ്ടാവണമെന്ന് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.

ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍റെ നിലനില്‍പ്പ് തന്നെ നിയമവിരുദ്ധവും വഞ്ചനാപരവുമാണ്. 2012ല്‍ റവന്യൂ മന്ത്രി പ്രഖ്യാപിച്ചത് എട്ട് ജില്ലകളിലായുള്ള ഹാരിസണിന്‍റെ മുഴുവന്‍ തോട്ടങ്ങളും ഏറ്റെടുക്കുമെന്നായിരുന്നു.

പക്ഷെ, അത് നടന്നില്ല. കോടതികളില്‍ ഒത്തുകളിച്ച് ഹാരിസണ്‍ പ്ലാന്‍റേഷന്‍ അനധികൃതമായി കൈവശം വെച്ച ഭൂമി സുരക്ഷിതമാക്കിക്കൊടുക്കുകയാണുണ്ടായത്.

പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി ഹാരിസണ്‍ വില്‍ക്കുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്തു. നിയമലംഘനം നടത്തുന്ന ഹാരസണ്‍ പ്ലാന്‍റേഷന്‍സിന്‍റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കണമെന്നാണ് കത്തിലെ ആവശ്യം.

നെല്ലിയാമ്പതിയില്‍ നാലായിരം ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചപ്പോള്‍ നിയമ തടസ്സങ്ങളുണ്ടായില്ലെന്ന കാര്യവും നിയമനിര്‍മ്മാണം നടത്തി ഭൂമി ഏറ്റെടുക്കാവുന്നതാണെന്ന നിയമോപദേശത്തിന്‍റെ കാര്യവും യുഡിഎഫ് ഭരണകാലത്തെ എല്‍ഡിഎഫ് നിലപാടും വിഎസ് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News