കോഴിക്കോട് 3 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍

വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പനക്കായി കൊണ്ടുവന്ന 3 കിലോഗ്രാം കഞ്ചാവുമായി ആണ് അന്യസംസ്ഥാന തൊഴിലാളിയെ കുന്ദമംഗലം പോലീസും ജില്ല ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്

ആസാം മുറാബാദ് ഉരോല്‍ക്കത്ത സ്വദേശി അബ്ദുള്‍കലാം ആണ് വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പോലീസിന്റെ പിടിലായത്.

ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിന് കോഴിക്കോട് സിറ്റി പോലീസ് ചീഫ് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ഐപിഎസ് അവര്‍കളുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡന്‍സാഫിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ലഹരി മയക്കുമരുന്ന് മാഫിയക്കെതിരായ അന്വേഷണം പോലീസ് കൂടുതല്‍ ഊര്‍ജിതമാക്കിയിരുന്നു.

പൈമ്പാലശ്ശേരി മടവൂര്‍ മുക്ക് ഭാഗങ്ങളില്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായി നാട്ടുകാരില്‍ ചിലരില്‍ നിന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലകളില്‍ രാത്രികാലങ്ങളില്‍ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് പട്രോളിംഗ് ശക്തമാക്കിയിരുന്നു ..

പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ലഹരി ഉപയോഗിക്കുന്ന പലരെയും പോലീസ് ചോദ്യം ചെയ്തതില്‍ നിന്നും കഞ്ചാവ് വില്‍പ്പന നടത്തുന്നത് അന്യസംസ്ഥാന തൊഴിലാളികളായ ചിലരാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ പട്രോളിംഗിന്റെ ഭാഗമായാണ് 3 കിലോഗ്രാം കഞ്ചാവുമായി ഇയാള്‍ പോലീസ് പിടിയില്‍ ആയത്.

അന്യസംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത് തടയിടാനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണന്ന്ഡന്‍സാഫിന്റെ ചുമതലയുള്ള സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീ പൃഥ്വിരാജ് അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കിലോയിലധികം കഞ്ചാവുമായി പയ്യാനക്കല്‍ സ്വദേശിയെ ഡന്‍സാഫിന്റെ സഹായത്തോടെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here