ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി; ”ന്യൂനപക്ഷങ്ങള്‍ സിപിഐഎമ്മിനൊപ്പം; കോണ്‍ഗ്രസ് അവകാശപ്പെടുന്നത് മതേതരപാര്‍ട്ടി എന്ന്, എന്നാല്‍ പിന്തുടരുന്നത് സംഘ്പരിവാര്‍ നിലപാടുകള്‍”

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ സിപിഐഎമ്മിനൊപ്പമാണെന്നും ബിജെപിയെ നേരിടാന്‍ ഇടതുപക്ഷത്തിനെ കഴിയൂവെന്ന് ന്യൂനപക്ഷങ്ങള്‍ക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎമ്മിനെതിരെ ഹിന്ദുധ്രുവീകരണം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷത്തെ ഇനിയും അവഗണിക്കാന്‍ കഴിയില്ലെന്നും കൊല്‍ക്കത്തയില്‍ ബ്രിഗേഡ് ഗ്രൗണ്ടില്‍ നടന്ന റാലിയിലെ ജനപങ്കാളിത്തം ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചര്‍ത്തു.

കോണ്‍ഗ്രസ് അവകാശപ്പെടുന്നത് അവര്‍ മതേതരപാര്‍ട്ടി എന്നാണ്. എന്നാല്‍ സംഘ്പരിവാര്‍ നിലപാടുകളാണ് പിന്തുടരുന്നതെന്നും ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

പശുവിന്റെ പേരില്‍ ബിജെപിയോട് മത്സരിക്കുകയാണ് കോണ്‍ഗ്രസ്. പശുവിനെ കശാപ്പു ചെയ്യുന്നത് ആദ്യമായി നിരോധിച്ചത് കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞത് ദിഗ്വിജയ് സിംഗ്് ആണ്. ശബരിമല വിഷയത്തിലും ഇതു തന്നെയാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇതു തന്നെയാണ് അവരുടെ ഏറ്റവും വലിയ പരാജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പശു സംരക്ഷണത്തിന് ഊന്നല്‍ കൊടുത്തു കൊണ്ടുള്ള പ്രചരണമായിരുന്നു കോണ്‍ഗ്രസിന്റേതെന്നും മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News