കേരളത്തിന്റെ സ്വന്തം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

കേരളത്തിന്റെ സ്വന്തം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ആരോഗ്യമേഖലയുടെ വികസനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ടാം ഘട്ടം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്രാ പ്രശസ്തരായ ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി’യുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്.

പകര്‍ച്ചവ്യാധികള്‍ക്ക് ഇടയാക്കുന്ന വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ വൈറസുകള്‍ തിരിച്ചറിഞ്ഞ് കാലതാമസം കൂടാതെ പ്രതിവിധി സ്വീകരിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമാകുന്നതോടെ കഴിയും. ആരോഗ്യമേഖലയുടെ വികസനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ടാം ഘട്ടം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മെയ് 30 ന് ശിലാസ്ഥാപനം നിര്‍വ്വഹിച്ച പദ്ധതിയുടെ ആദ്യ ഘട്ടമാണ് എട്ടു മാസത്തിനകം പൂര്‍ത്തിയാകുന്നത്.25,000 ചതുരശ്രഅടിയില്‍ ഒരുക്കിയ പ്രീ ഫാബ് കെട്ടിടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നത്.

അന്താരാഷ്ട്രതലത്തില്‍ ഗവേഷണസംബന്ധ സൗകര്യങ്ങള്‍ വിപുലീകരിക്കാനായി അന്താരാഷ്ട്ര ഏജന്‍സിയായ ‘ഗ്ളോബല്‍ വൈറല്‍ നെറ്റ്വര്‍ക്ക് സെന്റര്‍ കൂടി ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമൊരുക്കും.

ഇന്ത്യയില്‍ ആദ്യമായാണ് ഈ ഏജന്‍സിയുടെ സെന്റര്‍ വരുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ത്ഥ്യമാകുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഡോ.എം.വി പിള്ള, ഡോ. ശാരങ്ഗധരന്‍, ഡോ.ശ്യാം സുന്ദര്‍, ഗ്‌ളോബല്‍ വൈറസ് നെറ്റ്വര്‍ക്ക് പ്രസിഡന്റ് ഡോ. ക്രിസ്റ്റ്യന്‍ ബ്രേച്ചോട്ട് എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News