ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം.

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ ജയം. ഇതോടെ പട്ടികയില്‍ ചെല്‍സിയെ മറികടന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാലാം സ്ഥാനത്തെത്തി..

പോള്‍ പോഗ്ബയുടെ ഇരട്ടഗോള്‍ നേട്ടമാണ് യുണൈറ്റഡിന് മികച്ച വിജയം സമ്മാനിച്ചത്.

പോഗ്ബയെ കൂടാതെ അന്റോണി മാര്‍ഷ്യലാണ് ഗോള്‍ നേടിയത്