ജോയി ചെമ്മാച്ചേല്‍ ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: നീണ്ടൂര്‍ ജെഎസ് ഫാം ഡയറക്ടറും പരേതരായ ലൂക്കോസ് അല്ലി ദമ്പതികളുടെ പുത്രനുമായ ജോയി ചെമ്മാച്ചേല്‍ (55) ചിക്കാഗോയില്‍ നിര്യാതനായി.

ഭാര്യ ഷൈല കിടങ്ങൂര്‍. തെക്കനാട്ട് കുടുംബാംഗമാണ്. മക്കള്‍: ലൂക്കസ്, ജിയോ, അല്ലി, മെറി. സഹോദരങ്ങള്‍ മോളി (ഷിക്കാഗോ), മത്തച്ചന്‍ (ഷിക്കാഗോ), ബേബിച്ചന്‍ (നീണ്ടൂര്‍), ലൈലമ്മ (ന്യൂജേഴ്‌സി), സണ്ണിച്ചന്‍ (ഷിക്കാഗോ), ലൈബി (ഷിക്കാഗോ), തമ്പിച്ചന്‍ (ഷിക്കാഗോ), ലൈന (ഫ്‌ളോറിഡ), പരേതനായ ഉപ്പച്ചന്‍.

ഷിക്കാഗോ കെസിഎസ് പ്രസിഡന്റ്, കെസിസിഎന്‍ എ വൈസ് പ്രസിഡന്റ്, മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ഫൊക്കാന നേതൃത്വം, വിവധ മലയാളി സംഘടനാ നേതൃത്വം, സീരിയല്‍ സിനിമ രംഗത്ത് സാന്നിധ്യം, ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട്, സെന്റ് മേരിസ് ക്‌നാനായ പള്ളികളുടെ ട്രസ്റ്റി, റോമില്‍ നടന്ന ക്‌നാനായ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി മേഖലകളില്‍ ജോയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News