സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍; വിവിധ സംഘടനകള്‍ മുഖ്യമന്ത്രി പിണറായിയുമായി ഇന്ന് ചര്‍ച്ച നടത്തും; മോഹന്‍ലാലും മമ്മൂട്ടിയും പങ്കെടുക്കും

കൊച്ചി: സിനിമാ മേഖലയിലെ വിവിധ സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 9 മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച.

അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ഒരുമിച്ച് പങ്കെടുക്കുന്ന യോഗത്തില്‍ ചലച്ചിത്ര നിര്‍മ്മാണ വിതരണ മേഖലയിലെ പ്രതിനിധികളും പങ്കെടുക്കും.

സിനിമാ ടിക്കറ്റിന് വിനോദ നികുതി ഏര്‍പ്പെടുത്തിയ ബജറ്റ് തീരുമാനവും, സിനിമാ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരണവുമാണ് പ്രധാന ചര്‍ച്ച വിഷയം.

അതോടൊപ്പം മലയാള സിനിമാ താരങ്ങള്‍ക്കിടയില്‍ ആഭ്യന്തര കലാപത്തിന് വഴിവെച്ച അമ്മ ഡബ്യൂസിസി പ്രശ്‌നങ്ങളും മുഖ്യമന്ത്രിയും സംസ്്കാരിക മന്ത്രി എ കെ ബാലനും പങ്കെടുക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകും.

ഒപ്പം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിനായി രംഗത്തുള്ള വന്‍കിട കമ്പനികള്‍ അമിത കമ്മീഷന്‍ ഈടാക്കുന്നതായും തിയറ്റര്‍ ഉടമകളുടെ സംഘടനയും ചൂണ്ടിക്കാട്ടുന്നു. ഈ വിഷയവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here