ദേശീയ തൊഴിലുറപ്പ് പദ്ധതി; റെക്കോര്‍ഡ് നേട്ടവുമായി കേരളം

തിരുവനന്തപുരം: ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ റെക്കോര്‍ഡ് നേട്ടവുമായി കേരളം.

കഴിഞ്ഞ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ 19.17 കോടി തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്. 6,565 കോടി രൂപ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു.

അംഗീകരിച്ച ലേബര്‍ ബജറ്റിനേക്കാള്‍ നേട്ടം തൊഴിലുറപ്പ് മേഖലയില്‍ സൃഷ്ടിക്കാനായി. കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ഓരോ വര്‍ഷവും സൃഷ്ടിക്കപ്പെട്ടു. 2016-2017ല്‍ 113 ശതമാനവും 2017-2018ല്‍ 137 ശതമാനവും നേട്ടമുണ്ടായി.

ഹരിത സമൃദ്ധി പ്രവര്‍ത്തനങ്ങള്‍ക്കടക്കം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചു. 12,214 കുളങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ സജ്ജമായത്.

കഴിഞ്ഞ പ്രളയത്തിനു ശേഷം കൂടുതല്‍ പേരെ പദ്ധതിയുടെ ഭാഗമാക്കി. 60,966 തൊഴില്‍ കാര്‍ഡുകള്‍ പുതുതായി വിതരണം ചെയ്തു. വേതന വിതരണം കാര്യക്ഷമമാക്കാനുള്ള ഇടപെടലും സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി നട്തതുന്നുണ്ട്.

ഫണ്ട് ലഭ്യമാകാത്ത ഘട്ടങ്ങളില്‍ നിരന്തരം കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുകയും ഫണ്ട് നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News