‘9’ കണ്ട് കിളി പോയി… ഒന്നുകൂടി കണ്ടാല്‍ പോയ കിളി തിരിച്ചു വരുമെന്ന് ആരാധകനോട് പൃഥിരാജ്

മലയാള സിനിമയില്‍ അഭിനയ ശൈലി കൊണ്ടും നിലപാടുകള്‍ കൊണ്ടും വേറിട്ട് നില്‍ക്കുന്ന വ്യക്തിയാണ് പൃഥിരാജ്. ‘9’ എന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് മറ്റൊരു മുഖം നല്‍കിയിരിക്കുകയാണ് പൃഥിരാജ്.

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു 9. മലയാള സിനിമയില്‍ ഒരു പരീക്ഷണ ചിത്രമായിട്ടെന്നോണം 9 പ്രദര്‍ശനത്തിനെത്തി. സൈക്കോളജിക്കല്‍ സയന്‍സ് ഫിക്ഷന്‍ ട്രെയ്‌ലറായിട്ടാണ് ഇറങ്ങിയ ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ നല്ല അനുഭവമാണ് നല്‍കുന്നത്.
അതിനിടെ ചിത്രത്തിന്റെ അവസാന ഭാഗം കണ്ട് കിളി പോയെന്ന് പറഞ്ഞ പ്രേക്ഷകരോട് സിനിമ ഒന്നുകൂടി കണ്ടാല്‍ കിളി തിരിച്ചു വരുമെന്നായിരുന്നു പൃഥ്വിരാജിന്റെ രസകരമായ മറുപടി.

ഫെബ്രുവരി 7 ന് പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റല്ലെങ്കിലും പുതിയ രീതിയിലുള്ള അവതരണ ശൈലിയും കണ്ടു മടുക്കാത്ത പ്രമേയവും ചിത്രത്തിന്റെ മൈലേജ് കൂട്ടുന്നതായാണ് റിപ്പോര്‍ട്ട്.
ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവരോടോപ്പം കുറെ പരീക്ഷണ സിനിമകള്‍ ഒരുക്കിയിട്ടുള്ള പൃഥ്വി ആഗസ്റ്റ് സിനിമയില്‍ നിന്ന് വേര്‍പിരിഞ്ഞതിനു ശേഷം സ്വന്തം പ്രൊഡക്ഷന്‍ കമ്പനി രൂപീകരിച്ച് നിര്‍മിച്ച ആദ്യ സിനിമയാണ് ‘9 ‘.

തന്റെ ആദ്യ പ്രൊഡക്ഷന്‍ കമ്പനിക്ക് നിര്‍മാണപങ്കാളിയായി കിട്ടിയതോ അന്താരാഷ്ട്ര ഭീമനെന്ന് വിശേഷിപ്പിക്കാവുന്ന സോണി പിക്ചേഴ്സിനെ. മലയാള സിനിമയുടെ ഒരു നേട്ടമായി വേണമെങ്കില്‍ ഇതിനെ കാണാം.
ആല്‍ബര്‍ട്ട് എന്ന ആസ്‌ട്രോ ഫിസിസിസ്റ്റ് ആയ അച്ഛന്റെയും ആദം എന്ന കുരുത്തംകെട്ട മകന്റെയും കഥയാണ് പ്രാഥമികമായി 9. ആദം ജനിച്ചപ്പോള്‍ തന്നെ അമ്മയായ ആനി മരിച്ചു പോകുകയായിരുന്നു.

ആദമിനെക്കൊണ്ട് പൊറുതിമുട്ടി ജീവിക്കുകയാണ് ആല്‍ബര്‍ട്ട് എന്ന് പറയാം. അതിനിടയിലേക്കാണ് ഏതോ അന്യഗ്രഹത്തില്‍ നിന്ന് അടര്‍ന്ന് മാറിയ ഒരു വാല്‍നക്ഷത്രം സൗരയൂഥത്തിനരികിലൂടെ കടന്നു പോവുന്നതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ ഭൂമി കാത്തിരിക്കുന്നത്. കോമറ്റ് ഭൂമിയോട് ഏറ്റവും അടുത്തു കൂടി കടന്നു പോവുന്ന ഒമ്പത് ദിനങ്ങളില്‍ ഉണ്ടാവുന്ന സങ്കീര്‍ണതകള്‍ വളരെ ഏറെയാണ്.

പ്രൊഫഷണലി അതേക്കുറിച്ച് പഠിക്കാന്‍ ഹിമാലയന്‍ താഴ്വരയിലേക്ക് പോകുന്ന ആല്‍ബി മകനെയും കൂടെക്കൂട്ടുന്നതും ആ ഒമ്പത് ദിനങ്ങളില്‍ അവര്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളുമാണ് ‘9’ എന്ന സിനിമ.

ചിത്രത്തിന്റെ മേക്കിങ്ങിനെക്കുറിച്ചും മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജത്തിന്റെ ഫ്രെമുകള്‍ ഇതിനോടകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു. ശേഖര്‍ മേനോന്റെ പശ്ചാത്തല സംഗീതവും സിനിമയെ വേറിട്ട് നിര്‍ത്തുന്നുണ്ട്.

മികച്ച റിവ്യൂ ആണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. മലയാള സിനിമക്ക് പൃഥ്വിരാജ് ഉദ്ദേശിക്കുന്ന ലോക നിലവാരത്തിലേക്കുള്ള ഒരു ചുവടുവെപ്പായി തന്നെ 9നെ വിശേഷിപ്പിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News