വിപണി കീഴടക്കാന്‍ കുറഞ്ഞ വിലയില്‍ ടാബ്‌ലറ്റുകളെ രംഗത്തിറക്കി പ്രമുഖ കമ്പനികള്‍

വിപണി കീഴടക്കാന്‍ കുറഞ്ഞ വിലയില്‍ ടാബ്‌ലറ്റുകളെ രംഗത്തിറക്കി പ്രമുഖ കമ്പനികള്‍. മൊബൈലുകളുടെ അതേ വിലയുള്ളതും എന്നാല്‍ കാര്യക്ഷമമായി ഉപയോഗിക്കാവുന്നതുമായ ടാബ്ലറ്റുകളെയാണ് കമ്പനികള്‍ വിപണിയിലിറക്കിയിരിക്കുന്നത്. സാംസങും ലെനോവോയും ഐബാള്‍ തുടറങ്ങിയ കമ്പനികളാണ് ടാബ്ലറ്റുകള്‍ രംഗത്തിറക്കിയിരിക്കുന്നത്.

വിപണി കീഴടക്കാനെത്തിയ ടാബ്ലറ്റുകളെ പരിചയപ്പെടാം:

സാംസങ് ഗാലക്‌സി ടാബ് എ 7.0

9489 രൂപ വില സാംസങ് ഗാലക്‌സി ടാബ് എയില്‍ ക്വാഡ് കോര്‍ സ്‌പെക്ട്രം പ്രൊസസര്‍ ആണ് ഉപയോഗിക്കുന്നത്. 1.5 ജിബി റാമില്‍ എട്ടു ജിബി ഇന്റേണല്‍ സ്റ്റോറേജ്, 200 ജിബി വരെ മെമ്മറികാര്‍ഡ് ഉപയോഗിക്കാം. ഏഴ് ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേക്ക് 1280*800 വലുപ്പമുള്ള പിക്‌സല്‍ റെസലൂഷന്‍, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ഓഎസ് ,4000എംഎഎച്ച് ബാറ്ററി കപ്പാസിറ്റി ടാബില്‍ ഉണ്ട്.

ഐബാള്‍ സ്ലൈഡ് എലന്‍ 4ജി2,

11,999 രൂപ വിലക്ക് എബാള്‍ സ്ലഡ് എലന്‍ 4ജി2 ലഭിക്കും. 1280*800 റെസലൂഷന്‍ ക്യാമറ, 10.1 ഇഞ്ച് സ്‌ക്രീന്‍, 7000 എംഎഎച്ചിന്റെ ബാറ്ററി 1.3 ഏഒ്വ ക്വാഡ് കോര്‍ പ്രോസസര്‍, 2 ജിബി റാം 16 ജിബി ഇന്റേണല്‍ മെമ്മറി എന്നിവ ടാബില്‍ ഉണ്ട്.

സാംസങ്ങ് ജെ മാക്‌സ്

11,999 രൂപക്ക് സാംസങ് ജെമാക്‌സ് ടാബ്. ഏഴ് ഇഞ്ചു ഡിസ്‌പ്ലേ, 4ജി വോളമണ്ടറി കണക്ടിവിറ്റി, 1.5 ജിബി റാം 8 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 200 ജിബി മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം ഡ്യുവല്‍ സിം സൗകര്യം ഉണ്ട്. ആന്‍ഡ്രോയിഡ് ഓഎസിലാണ് പ്രവര്‍ത്തനം. 4000 എംഎഎച്ച് ബാറ്ററിയും ഉണ്ട്.

ലെനേവോ ടാബ് 4 8

മികച്ച വിലയില്‍ ലെനേവോ 4 ഡാബ് ലഭിക്കുന്നു. വില വെറും 11,990 4850 എംഎംഎച്ച് ബാറ്ററി പവര്‍, 1.4 ഏഒ്വ ക്വാല്‍കോം എംഎസ്എം 8917 ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി എന്നിവ ഇതിനുണ്ട്. 4 ജി കണക്ടിവിറ്റിയില്‍ ഡ്യുവല്‍ നാനോ സിമ്മുകള്‍ ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here