ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നിലേറെ സീറ്റിന് മുസ്ലിംലീഗിന് അര്‍ഹതയുണ്ട്: പി കെ കുഞ്ഞാലിക്കുട്ടി

ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മൂന്നിലേറെ സീറ്റിന് മുസ്ലിംലീഗിന് അര്‍ഹതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. യു ഡി എഫ് ഉഭയ കക്ഷി ചര്‍ച്ചയില്‍ മൂന്നാം സീറ്റെന്ന ആവശ്യമറിയിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്.

എന്നാല്‍ മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന നടപടി ലീഗില്‍നിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ മൂന്നാമതൊരു സീറ്റുകൂടി വേണമെന്ന ആവശ്യത്തില്‍ പിറകോട്ടുപോവേണ്ടെന്ന് മുസ്ലിം ലീഗ് നേതൃയോഗത്തില്‍ ധാരണയായി. പാണക്കാട് ഹൈദരലി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗം ലീഗിന്റെ ആവശ്യം18ന് ചേരുന്ന യു ഡി എഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കാനും തീരുമാനിച്ചു.

മൂന്നിലേറെ സീറ്റിന് ലീഗിന് അര്‍ഹതയുണ്ടെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എന്നാല്‍ മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന നടപടി ലീഗില്‍നിന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ പറഞ്ഞു.

മുസ്ലിം ലീഗ് എംപിമാരും എം എല്‍ എമാരുംനേതൃയോഗത്തില്‍ പങ്കെടുത്തു. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച യു ഡി എഫ് യോഗത്തിന് ശേഷം തീരുമാനമുണ്ടാവുമെന്നും നേതാക്കള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel