പന്ത്രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍; പിടിയിലായത് ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ

നിലമ്പൂര്‍: പന്ത്രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ബൈക്കില്‍ 12 കിലോ കഞ്ചാവ് കടത്തി കൊണ്ടു വരവേയാണ് പ്രതികളെ പിടികൂടിയത്. നിലമ്പൂര്‍ എക്‌സൈസ് സംഘമാണ് രണ്ടുപേരെയും പിടികൂടിയത്.

വെള്ളയൂര്‍ വില്ലേജില്‍ പൂങ്ങോട് ദേശത്ത് മാഞ്ചേരി വീട്ടില്‍ അബ്ദുസലാം മകന്‍ തൊയ്യിബ് (30 ) , ചെമ്പ്രശ്ശേരി വില്ലേജില്‍ കാളമ്പാറ ദേശത്ത് വെള്ളങ്ങര വീട്ടില്‍ ഉമ്മര്‍ മകന്‍ ഹസീബ് ( 27) എന്നിവരെയാണ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെടി സജിമോനും സംഘവും അറസ്റ്റ് ചെയ്തത്.

മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ ടി ഷിജുമോന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here