ന്യുസിലാന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ പൊരുതി തോറ്റു. കിവീസ് ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ന്യുസിലാന്‍ഡ് 2-1 ന് സ്വന്തമാക്കി.

നേരത്തെ ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിങിനയക്കുകയായിരുന്നു. ഓപ്പണര്‍മാരായ ടിം സെയ്‌ഫെര്‍ട്ട് (43) കോളിന്‍ മുണ്‌റോ (72) എന്നിവര്‍ മികച്ച തുടക്കമാണ് ന്യുസിലാന്‍ിന്് നല്‍കിയത്.

പിന്നാലെ എത്തിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (27) കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (30) എന്നിവരും മികച്ച പിന്തുണ നല്‍കിയതോടെ ന്യുസിലന്‍ഡിന്റെ സ്‌കോര്‍ 200 കടന്നു. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിങില്‍ കൂറ്റന്‍ അടികളുമായി ആണ് ഇന്ത്യ തുടങ്ങിയത്. തുടക്കത്തില്‍ തന്നെ ശിഖര്‍ ധവാനെ നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മയും (38) വിജയ് ശങ്കറും (43) മികച്ച അടിത്തറ നല്‍കി.

പിന്നാലെ എത്തിയവരും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. അവസാന ഓഴറില്‍ 16 വേണ്ട സ്ഥാനത്ത് ഇന്ത്യക്ക് 12 റണ്‍സ് മാത്രമേ എടുക്കാന്‍ കഴിഞ്ഞോളു.

റിഷബ് പന്ത് (28) പാണ്ഡ്യ (21), കാര്‍ത്തിക്ക് (33), ക്രുനാല്‍ (26) എന്നിവരുട മികച്ച പ്രകടനവും ഇന്ത്യയെ വിജയിത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.