ഒരു മാസത്തിനുള്ളില്‍ 4000 യൂണിറ്റിലധികം ബുക്കിംഗുകള്‍ കടന്ന് മഹീന്ദ്ര XUV300 വാഹനലോകത്തെ അത്ഭുതപ്പെടുത്തുന്നു. ജനുവരി ഒമ്പത് മുതലുള്ള കണക്കാണിത്. ഇനിയും വലിയ തോലില്‍ ബുക്കിംഗ് ഉണ്ടാകും എന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

ഈ മാസം പതിനാലിന് കാര്‍ വിപണിയിലെതതും. മാരുതി വിറ്റാര ബ്രെസ്സയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടാകും മഹീന്ദ്ര XUV300 യുടെ കടന്നുവരവ്. സാങ്‌യോങ് പ്ലാറ്റ്‌ഫോമില്‍ വരുന്ന മഹീന്ദ്രയുടെ രണ്ടാമത്തെ വാഹനമാണ് XUV300. കമ്പനിയുടെ ഫഌഗ്ഷിപ്പ് ആയ ആള്‍ട്യുറാസ് G4 ആണ് ഇതിന് മുമ്പ് സാങ്‌യോങ് അടിസ്ഥാനത്തിലെത്തിയത്.

എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയാണ് ഈ കോമ്പാക്റ്റ് എസ്‌യുവിയെ മഹീന്ദ്ര വിപണിയിലെത്തിക്കുന്നത്. ഒട്ടനവധി ഫീച്ചറുകളും XUV300 ല്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.

ഏഴിഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ബ്ലൂ സെന്‍സ് കണക്ടിവിറ്റി, ഏഴ് എയര്‍ബാഗുകള്‍, നാല് വീല്‍ ഡിസ്‌ക് ബ്രേക്ക്, സണ്‍റൂഫ്, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

1.2 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നീ ഓപ്ഷനുകളിലായിരിക്കം മഹീന്ദ്ര XUV300 ലഭ്യമാവുക. മഹീന്ദ്രയുടെ തന്നെ മറാസോ എംപിവിയിലെ എഞ്ചിനായിരിക്കും 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ്. 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് 110 bhp കരുത്തും Nm torque 200 ഉം പരമാവധി സൃഷ്ടിക്കാനാവും. 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ കുറിക്കുക 115 bhp കരുത്തും 300 Nm toque ഉം ആയിരിക്കും.