ലുട്ടാപ്പിക്കായി ഒടുവില്‍ കേരളാ പോലീസും രംഗത്തിറങ്ങി; കേരളാ പൊലീസിന്റെ സീറ്റ് ബെല്‍റ്റ് പ്രചാരകനായി ലുട്ടാപ്പി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലുട്ടാപ്പിയുടെ തിരോധാനത്തിനു പിന്നിലാണ് കേരളം. ലുട്ടാപ്പിക്ക് പകരം പുതിയ കഥാപാത്രം കടന്നുവരുന്നതിനെ ട്രോളുകളും അഭിപ്രായപ്രകടനങ്ങളുമായി സോഷ്യയല്‍ മീഡിയ വന്‍ ചര്‍ച്ചയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍.

ഇപ്പോഴിതാ കേരളാ പോലീസും ലുട്ടാപ്പിയെ കൂട്ടുപിടിച്ച് ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ്.

കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ലുട്ടാപ്പി പ്രത്യക്ഷപ്പെട്ടത്. സീറ്റ് ബെല്‍റ്റ് ധരിക്കൂ സുരക്ഷ ഉറപ്പു വരുത്തൂ എന്ന് സന്ദേശം നല്‍കാനാണ് കേരളാ പൊലീസ് ലുട്ടാപ്പിയെ കൂട്ടുപിടിച്ചത്.

ആക്ഷന്‍ ഹീറോ ബിജുവിലെ രംഗത്തെ ട്രോള്‍ രൂപത്തില്‍ അവതരിപ്പിച്ചാണ് ഈ സന്ദേശം പ്രചരിപ്പിക്കുന്നത്. സീറ്റ് ബെല്‍റ്റിടുന്ന ലുട്ടാപ്പിക്ക് പകരം സീറ്റ് ബെല്‍റ്റിടാത്ത ഡിങ്കിനിയെ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. പോലീസിന്റെ സംഗതി എന്തായാലും വൈറലായിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel