സംഘപരിവാര്‍ കുടുംബത്തെ സ്വാധീനിച്ച് വേട്ടയാടുന്നു: കനക ദുര്‍ഗ

ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെയോ സംഘടനയുടെയോ തല്‍പ്പര്യത്തിനല്ല ശബരിമല ദര്‍ശനം നടത്തിയതെന്ന് കനക ദുര്‍ഗ്ഗയും ബിന്ദും അമ്മിണിയും.

പോവണമെന്നുതോന്നിയാല്‍ ഇനിയും ദര്‍ശനം നടത്തും. സംഘപരിവാര്‍ കുടുംബത്തെ സ്വാധീനിച്ച് വേട്ടയാടുകയാണെന്നും കനക ദുര്‍ഗ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശബരിമലയില്‍ ദര്‍ശനം നടത്തിയതു മുതല്‍ അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് കനക ദുര്‍ഗ്ഗയും ബിന്ദു അമ്മിണിയും പറഞ്ഞു.

ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെയോ സംഘടനയുടെയോ താല്‍പ്പര്യമല്ല, കുട്ടിക്കാലംതൊട്ടുള്ള ആഗ്രഹമാണ് ദര്‍ശനമെന്നും കനകദുര്‍ഗ്ഗ പറഞ്ഞു.

ശബരിമലയില്‍പോവാന്‍ സിപിഐഎം സഹായിച്ചുവെന്ന വാര്‍ത്ത ദുരുദ്ദേശത്തോടെ കെട്ടിച്ചമച്ചതാണ്.

ആര്‍ എസ് എസ്സിന്റെ സ്വാധീനത്തില്‍ സഹോദരനാണ് ദുഷ്പ്രചരണം നടത്തുന്നതെന്നും കനക ദുര്‍ഗ്ഗ ആരോപിച്ചു.

തങ്ങള്‍ ഇരുവരുമടക്കം അഞ്ചുയുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. പോവണമെന്നു തോന്നിയാല്‍ ഇനിയും ദര്‍ശനം നടത്തും.

നേരിട്ട് ആക്രമിക്കാനാവാത്തതിനാല്‍ കുടുംബത്തെ സ്വാധീനിച്ച് വേട്ടയാടുകയാണ്. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News