ഗര്‍ഭിണിയായ സ്ത്രീയെ ചുമന്നു കൊണ്ടു പോകുന്ന മനുഷ്യര്‍; വീഡിയോ

തണുത്തറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ പറുദീസയായ കശ്മീര്‍. മാറി മാറി വരുന്ന താപനിലയും ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നു.

ഇപ്പോള്‍ ഈ തണുപ്പില്‍ അവിടെയുള്ള കുറച്ചു മനുഷ്യര്‍ ചെയ്ത നല്ല പ്രവര്‍ത്തിയാണ് സാമൂഹിക മാധ്യമങ്ങളില്‍ കയ്യടി നേടുന്നത്.

മഞ്ഞുവീഴ്ച കാരണം റോഡുകളെല്ലാം ബ്ലോക്ക് ആയി കിടക്കുകയും യാത്ര ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടായി മാറിയിരിക്കുകയും ചെയ്തിരിക്കുകയാണ്.

ഈ അവസ്ഥയില്‍ ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടിയെ അടുത്തുള്ള ആളുകള്‍ ഒരു കസേരയില്‍ എടുത്ത് കൊണ്ടാണ് പോയത്. അതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

വീഡിയോയില്‍ ആ സ്ത്രീയെയും കൊണ്ട് അവര്‍ നടക്കാന്‍ ബുദ്ധിമുട്ടുന്നത് കാണാന്‍ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News