സ്‌റ്റൈല്‍മന്നന്റെ കുടുംബം സന്തോഷിക്കുകയാണ്. മകള്‍ സൗന്ദര്യയുടെ വിവാഹാഘോഷത്തില്‍ ആടിയും പാടിയും കുംടുംബത്തോടൊപ്പം സന്തോഷം പങ്കിടുകയാണ് തലൈവര്‍. തലൈവരുടെ സന്തോഷത്തില്‍ പങ്കു ചേരുകയാണ് ആരാധകരും.

സൗന്ദര്യയുടെ പ്രീ- വെഡ്ഡിംഗ് ആഘോഷങ്ങളില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം നൃത്തം വയ്ക്കുന്ന തലൈവരുടെ വീഡിയോ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.

ശനിയാഴ്ച്ച നടന്ന പ്രീ-വെഡ്ഡിങ് ആഘോങ്ങളുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തലൈവരുടെ തന്നെ ഹിറ്റ് ഗാനങ്ങളിലൊന്നായ ‘ഒരുവന്‍ ഒരുവന്‍ മുതലാളി’ എന്ന ഗാനത്തിനാണ് അദ്ദേഹം ചുവട് വെയ്ക്കുന്നത്. മുത്തു എന്ന ചിത്രത്തിലേതാണ് ഗാനം.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം നൃത്തം ചവിട്ടുന്ന രജനിഗാന്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം പേരക്കുട്ടികള്‍ക്കൊപ്പം ചുവടുവെയ്ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

View this post on Instagram

? #Rajinikanth ❤️

A post shared by Happy Sharing By Dks (@happysharingbydks) on

മൂത്തമകള്‍ ഐശ്വര്യ-ധനുഷ് ദമ്പതികളുടെ മക്കളായ യാത്രയും ലിംഗയും സൗന്ദര്യയുടെ ആദ്യ വിവാഹത്തിലുള്ള മകന്‍ വേദ് കൃഷ്ണയുമാണ് ചിത്രത്തില്‍ മുത്തച്ഛനൊപ്പം ചുവട് വയ്ക്കുന്നത്.

ഫെബ്രുവരി 11 ന് ചെന്നൈയിലെ ദി ലീല പാലസില്‍ വച്ചാണ് നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയുമായുള്ള സൗന്ദര്യയുടെ വിവാഹം.

രജനികാന്തിന്റെ രണ്ടാമത്തെ മകളാണ് സംവിധായികയായ സൗന്ദര്യ. സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്.