‘അപ്പാ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ട് ശരിയാക്കിയതല്ലേ,കുറെ ചിലവാക്കിയതല്ലേ ,കൊടുക്കല്ലേ അപ്പാ’ , തന്റെ ആര്‍എക്‌സ് 100 ബൈക്ക് വില്‍ക്കാനൊരുങ്ങിയ അച്ഛനെ തടയുന്ന പെണ്‍കുട്ടിയുടെ വീഡിയോ

ബൈക്ക് എന്നാല്‍ പലര്‍ക്കു ഹരമാണ്. പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ക്ക്. വിന്റേജ് വാഹനങ്ങളോട് അവര്‍ക്ക് ഉള്ള പ്രിയം ഒന്ന് വേറെ തന്നെയാണ്.

പക്ഷേ ഇപ്പോള്‍ വൈറല്‍ ആകുന്നത് ഒരു കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ ആണ്. തന്റെ യമഹയുടെ ആര്‍എക്‌സ് 100 വില്‍ക്കാന്‍ പോകുന്ന അച്ഛനോട് കരഞ്ഞു കൊണ്ട് അതു വില്‍ക്കേണ്ട എന്ന് പറയുന്ന വീഡിയോ ആണിത്.

‘അപ്പാ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ട് ശരിയാക്കിയതല്ലേ,കുറെ ചിലവാക്കിയതല്ലേ ,കൊടുക്കല്ലേ അപ്പാ ,’ എന്ന് ഉച്ചത്തില്‍ കരഞ്ഞ് പറയുകയാണ് കുട്ടി. നമ്മുക്ക് പുതിയ ബൈക്ക് വാങ്ങമെന്നും ഇത് ഓടിക്കാന്‍ പാടില്ലെന്നും അച്ഛന്‍ പറയുന്നുണ്ട്. അതിന് ഇത് തന്റെ ബൈക്കാണെന്നും വില്‍ക്കണ്ടെന്നും തനിക്ക് ബുള്ളറ്റിന്റെ ആവശ്യമില്ലെന്നും അവള്‍ കരഞ്ഞു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News