പോസ്റ്റര്‍ ഒട്ടിക്കുമ്പോള്‍ കൈയ്യില്‍ മൈദ പറ്റുന്നത് സഹിക്കാനാവാത്ത പ്രവര്‍ത്തകരാണ് യൂത്ത് കോണ്‍ഗ്രസിലുള്ളത്; തുറന്നടിച്ച് ഡീന്‍ കുര്യാക്കോസ്

ആലപ്പുഴ: പോസ്റ്റര്‍ ഒട്ടിക്കുമ്പോള്‍ കൈയ്യില്‍ മൈദ പറ്റുന്നത് സഹിക്കാനാവാത്ത പ്രവര്‍ത്തകരാണ് യൂത്ത് കോണ്‍ഗ്രസിലുള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.

മൈദയോ മണ്ണോ ശരീരത്ത് പറ്റുന്നത് ബുദ്ധിമുട്ടാണ്. കൈയ്യുംകെട്ടി മാറിനില്‍ക്കുന്നവരാണ് ഭൂരിഭാഗം പ്രവര്‍ത്തകരും. സമ്മേളനങ്ങളിലും പരിപാടികളിലും പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നേതൃത്വത്തെ കബളിപ്പിക്കുന്നവരാണധികവും.

പതിനഞ്ചുപേര്‍ പങ്കെടുത്താല്‍ റിപ്പോര്‍ട്ടില്‍ 30 എന്നാകും. യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ പാര്‍ലമെന്റ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ഡീന്‍ കുര്യാക്കോസ്.

പ്രധാന നേതാവ് സംസാരിച്ചുകഴിഞ്ഞുപോയാല്‍ ഉടനെ ഇറങ്ങിപ്പോയി അദേഹത്തിന്റെ കാറിന്റെ ചില്ലിലൂടെ സാന്നിധ്യമറിയിക്കാനാണ് എല്ലാവര്‍ക്കും ധൃതിയെന്ന് ഡിസിസി പ്രസിഡന്റ് എം ലിജുവും കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News