ശ്രീനഗറിലെ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ പതിനൊന്ന് പേര്‍ക്ക് പരിക്ക് – Kairalinewsonline.com
Featured

ശ്രീനഗറിലെ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ പതിനൊന്ന് പേര്‍ക്ക് പരിക്ക്

ഗ്രനേഡ് ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശ്രീനഗര്‍: ജമ്മു കാഷ്മീലെ ശ്രീനഗറിലെ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ പതിനൊന്ന് പേര്‍ക്ക് പരിക്ക്. ഇന്നലെ ലാല്‍ ചൗക്കിലാണ് ഭീകരരുടെ ഗ്രനേഡ് ആക്രമണമുണ്ടായത്.

ആക്രമണത്തിനുശേഷം രക്ഷപ്പെടുന്നതിനു മുമ്പ് ഭീകരര്‍ വീണ്ടും ഗ്രനേഡ് എറിഞ്ഞു. ഗ്രനേഡ് ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണം നടത്തിയ ഭീകരര്‍ക്കായി തെരച്ചില്‍ ആരംഭിച്ചുകഴിഞ്ഞു. ആക്രമണത്തില്‍ പോലീസുകാര്‍ക്കും സിആര്‍പിഎപ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്.

To Top