ന്യൂസിലാന്‍ഡിനെതിരായ ട്വന്റി-ട്വന്റി പരമ്പരയില്‍ ഇന്ത്യ പരമ്പര 2-1ന് കൈവിട്ടത്.

നിസ്സാര റണ്‍സിന് വിജയം കൈവിട്ടുപോയെങ്കിലും മൂന്നാം ട്വന്റി-ട്വന്റി മത്സരം ഇന്ത്യയുടെ പരാജയമായി ആരാധകരാരും അതിനെ കണ്ടില്ലെന്നു വേണം പറയാന്‍.

ന്യൂസിലന്‍ഡിലെ നീല പുതച്ച സ്റ്റേഡിയങ്ങള്‍ ഇന്ത്യന്‍ താരങ്ങളെപ്പോലും അത്ഭുതപ്പെടുത്തി. അത്രകണ്ട് ആരാധകര്‍ ഇന്ത്യന്‍- ന്യൂസിലന്‍ഡ് കളി കാണാന്‍ എത്തിയത്.

കളിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആരാധകരിലൊരാള്‍ ധോണിയുടെ അടുത്തേയ്ക്ക് കൈയില്‍ ഇന്ത്യന്‍ പതാകയുമായി ഓടിയെത്തി.

പിന്നെ ഉണ്ടായ സംഭവങ്ങള്‍ അപ്രതീക്ഷിതമായിരുന്നു. തന്റെ പ്രിയപ്പെട്ട താരത്തെ തൊട്ടടുത്തു കിട്ടിയ സന്തോഷത്തില്‍ ആരാധകന്‍ ധോണിയുടെ കാലില്‍ തൊടാനായി കുനിഞ്ഞു.

ആവേശത്തില്‍ ആരാധകന്‍ കൈയിലെ ദേശീയ പതാക നിലത്തിടുമെന്നായപ്പോള്‍ ധോണി ആരാധകന്റെ കൈയില്‍ നിന്നും പതാക കൈയിലാക്കി.

കാലില്‍ വീഴാന്‍ വന്ന ആരാധകന്റെ തോളില്‍ തട്ടി ധോണി എന്നത്തെയും പോലെ സൂപ്പര്‍ കൂളായി നടന്നു നീങ്ങി.

ദേശീയ പതാക നിലം തൊടാതെ ഉയര്‍ത്തിപ്പിടിച്ച ഇന്ത്യയുടെ മുന്‍ നായകന്‍ തന്റെ ദേശസ്‌നേഹം കൊണ്ട് ഇക്കുറി ഇന്ത്യ മുഴുവന്റെയും ഹേറ്റേഴ്‌സിന്റെയടക്കം ഹൃദയം കവര്‍ന്നാണ് ധോണി ക്രീസ് വിട്ടത്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍.

സാമൂഹ്യ മാധ്യമങ്ങള്‍ ധോണിയുടെ പ്രവര്‍ത്തിയെ വാനോളം പ്രകീര്‍ത്തിക്കുകയാണ്.