മമ്മൂട്ടിയുടെ മലയാളത്തില്‍ അടുത്തായി ഇറങ്ങുന്ന മാസ് ആക്ഷന്‍ ചിത്രമാണ് പുലിമുരുകന്‍ എന്ന വമ്പന്‍ ഹിറ്റിന് ശേഷം വൈശാഖ് ഒരുക്കുന്ന മധുരരാജ. വൈശാഖ് തന്നെ സംവിധാനം ചെയ്ത പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാ പതിപ്പാണിത്.

ഇപ്പോള്‍ വൈശാഖ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത ചിത്രത്തിന് അടിയില്‍ വന്ന കമന്റും അതിന് അദ്ദേഹം നല്‍കിയ റിപ്ലൈയുമാണ് വൈറല്‍ ആകുന്നത്.

മധുരരാജ എട്ടുനിലയില്‍ പൊട്ടുമെന്നാണ് അടിയില്‍ വന്ന കമന്റ്. സുലൈമാന്‍ സുലൈമാന്‍ എന്ന പേരില്‍ നിന്നുമാണ് കമന്റ് വന്നത്. അതിന് വൈശാഖ് നല്‍കിയ റിപ്ലൈ ആണ് മാസ്.

mammooty-fb-comment

ചേട്ടന്‍ ഇവിടെയൊക്കെ തന്നെ കാണുവല്ലോ അല്ലെ എന്നാണ് അദ്ദേഹം ചോദിച്ചിരിക്കുന്നത്.