എന്ത് കൊണ്ടാണാവോ എല്ലാർക്കും ലാലേട്ടനെ ഇത്ര ഇഷ്ടം? ലാലേട്ടനെ ഓരോരുത്തർക്കും ഇഷ്ടപ്പെടാൻ കാരണങ്ങൾ ഓരോന്നാണ്.

നാല്പത് വർഷമായി മലയാള സിനിമയുടെ മുഖ മുദ്ര ആയ ലാലേട്ടനെ ഇഷ്ടപ്പെടാൻ വേറെ ഇനി എന്ത് കാരണമാണ് വേണ്ടതല്ലേ? എന്തായാലും കുട്ടികൾക്കും യുവാക്കൾക്കും പ്രായം ചെന്നവർക്കും എല്ലാം ഈ താരത്തെ ഇഷ്ടമാണ്.

ഇപ്പൊൾ ആ ഇഷ്ടം ഒരു കൂസലും ഇല്ലാതെ പ്രകടിപ്പിച്ച കുട്ടിക്കുറുമ്പന് കയ്യടി കൊടുക്കുകയാണ് സോഷ്യൽ മീഡിയ

കൊച്ചിയിൽ കായംകുളം കൊച്ചുണ്ണി എന്ന സിനിമയുടെ നൂറാം ദിനാഘോഷം നടന്നു. അവിടെ മുഖ്യതിഥി ലാലേട്ടൻ ആയിരുന്നു.

താരത്തിന്റെ അടുത്തേക്ക് ഒരു കുട്ടി കുറുമ്പൻ എത്തി. ഗൗരവത്തിൽ ആണ് നടത്തം. ഫോണും കയ്യിൽ കരുതി വന്നത് ചുമ്മാ മടങ്ങാൻ അല്ല.

തനിക്ക് ലാലേട്ടനൊപ്പം ഒരു സെൽഫി വേണം. അതിനിപ്പോ ആരുടെയും സമ്മതം ഒന്നും തനിക്കു വേണ്ടല്ലോ..നേരെ വന്നു ഒരു സെൽഫി എടുത്തു.

മടങ്ങാൻ നേരം മുതിർന്നവരെ പോലെ ഒരു ഷേക്ക്‌ ഹാൻഡും കൊടുത്തു. പിന്നെ അവിടെ ചുറ്റിപറ്റി നിക്കാനൊന്നും ഈ കുഞ്ഞു ആരാധകന് സമയം ഇല്ല.

ഉദ്ദേശിച്ച കാര്യo സാധിച്ചെടുത്തതിന്റെ സന്തോഷത്തിൽ എങ്ങോട്ടേക്കോ പോയിമറഞ്ഞു. ഈ കുട്ടിക്കുറുമ്പന്റെ നടപ്പും ഗൗരവും സോഷ്യൽ മീഡിയയിൽ പ്രെചരിക്കുകയാണ്