സ്വാതി തിരുന്നാളിന് ആദരസൂചകമായി അദ്ദേഹത്തിന്റെ തന്നെ പ്രസിദ്ധമായ പദമായ കാന്തനോട് ചെന്നുമെല്ലയുടെ നൃത്താവിഷ്‌കാരമാണ് പരിണത എന്ന ഡാന്‍സ് മ്യൂസിക് ആല്‍ബം.

ഒരു വേദിയില്‍ നൃത്തം ചെയ്യുന്ന രീതിയില്‍ അല്ല പ്രശസ്ത നര്‍ത്തകിയായ ശാരദ തമ്പി ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്വാതിതിരുനാളിന്റെ ജീവിതത്തിന്റെ കയ്യൊപ്പു പതിഞ്ഞ ഇടങ്ങളിലൂടെയുള്ള ഒരു പ്രായാമാണ് പരിണത.

കുതിരമാളിക, ആഴിമല, തക്കല, പൂവാര്‍ ദ്വീപ്, ഗോള്‍ഫ് ക്‌ളബ്, പത്മനാഭപുരം എന്നിവിടങ്ങളില്‍ ‘പരിണത’യ്ക്കുവേണ്ടി പകര്‍ത്തിയ ദൃശ്യങ്ങളാണ് ആല്‍ബത്തിന്റെ ഹൈലൈറ്റുകളിലൊന്ന്.

അമന്‍ സജി ഡൊമിനിക്കാണ് ‘പരിണത’എന്ന ആല്‍ബത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഹെലികാമില്‍ വിഷ്ണുദാസും പിന്തുണ നല്‍കി.

തിരുവനന്തപുരത്തെ കലാങ്കണും ഫ്രണ്ട് ഷിപ്പ് ഫാക്ടറിയും ചേര്‍ന്നാണു ‘ പരിണത’നിര്‍മിച്ചിരിക്കുന്നത്.

കാന്തനോടു ചെന്നുമെല്ലെ അതിമനോഹരമായി ആലപിച്ചിരിക്കുന്നതു പ്രശസ്ത ഗായിക ലക്ഷ്മി രംഗനാണ്. സി. തങ്കരാജാണ് ഓര്‍ക്കസ്‌ട്രേഷന്‍. വിപിന്‍ എഡിറ്റിങും നിര്‍വഹിച്ചു.