ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന് സംവിധാകയന്‍ മേജര്‍ രവി. മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രചരണമുണ്ടായിരുന്നു.

ഇത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും മേജര്‍ രവി പറഞ്ഞു. എന്നാല്‍ ലാലിനെ പ്രതിരോധ മന്ത്രിയാക്കിയാല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നും മേജര്‍ രവി ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.

എന്നാല്‍ ടിപി സെന്‍കുമാറിനെ മേജര്‍ രവി ശക്തമായി വിമര്‍ശിച്ചു. നമ്പിനാരായണനെ വിമര്‍ശിച്ചത് വൃത്തികെട്ട കമന്റാണ്.

മേജര്‍ രവിയുടെ ലൈവ് വീഡിയോ കാണാം