പാണ്ടകളുടെ നടുവില്‍ അകപ്പെട്ട കുട്ടി; നെഞ്ചിടിപ്പോടെ കാണികള്‍

ചൈനയിലെ ഒരു ഗവേഷണകേന്ദ്രത്തോട് അനുബന്ധിച്ചുള്ള കാഴ്ച ബംഗ്ലാവിലാണ് സംഭവം നടന്നത്. അപകടകാരികളായ പാണ്ടകളുടെ നടുവിലേക്ക് വീണ് എട്ടുവയസ്സുകാരി. ചുറ്റും ആളുകള്‍ നോക്കിനില്‍ക്കെ, പാണ്ടകള്‍ ഓരോന്നായി അവള്‍ക്കരികിലേക്ക് നീങ്ങി.

എന്നാല്‍ അവര്‍ അവളെ ഉപദ്രവിക്കാന്‍ ശ്രമിച്ചില്ല. പേടിച്ച് കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ കാഴ്ചബംഗ്ലാവിലെ സുരക്ഷാ ജീവനക്കാര്‍ ശ്രമവും തുടങ്ങി. ആദ്യം നീണ്ട ഒരു വടി താഴേക്കിട്ട് അതില്‍ കുഞ്ഞിനെ പിടിച്ചുകയറ്റാനായിരുന്നു ശ്രമം.

ഇതിനിടയില്‍ വീണ്ടും പാണ്ടകള്‍ കുഞ്ഞിനടുത്തേക്ക് നീങ്ങിവന്നു. അതോടെ കൂടിനില്‍ക്കുന്ന ആളുകളും കുഞ്ഞും പേടിച്ച് നിലവിളിക്കാന്‍ തുടങ്ങി.

ഇതോടെ സുരക്ഷാജീവനക്കാരന്‍ വേലിയിളക്കി, അതിനിടയിലൂടെ കയ്യിട്ട് അവളെ വലിച്ചെടുത്തു. ചുറ്റും കൂടി നിന്നവരില്‍ ആരോ സംഭവം മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഈ വീഡിയോ ആണ് പിന്നീട് സമൂഹമാധ്യമങ്ങല്‍ വൈറലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News